September 28, 2026

കർഷക ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് കെ.കെ.ഏബ്രഹാം .

0
IMG-20200926-WA0131.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: 

രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഇന്ത്യൻ കർഷക സമൂഹത്തെ കാർഷികവൃത്തിയിൽ നിന്ന് ആട്ടിപ്പായിച്ച് ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ സാഹചര്യം ഒരുക്കുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന  കർഷക വിരുദ്ധ നിയമങ്ങൾ എന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം മുന്നറിയിപ്പ് നല്കി.  

 കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് 'കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മുള്ളൻകൊല്ലിമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാടിച്ചിറ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
        ഇരട്ടി വരുമാനം സ്വപ്നംകണ്ട കർഷകന് കിട്ടിയത് ഇരുട്ടടിയാന്ന് കർഷകരുടെ വരുമാനം ഇരട്ടിയാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകും എന്ന പ്രചരണം നടത്തി അധികാരത്തിൽ കയറിയ മോദി സർക്കാർ  ഇരട്ടി വരുമാനം സ്വപ്നംകണ്ട സമൂഹത്തിന് കൊടുത്തത് കൊലക്കയർ ആണ്. കാലോചിതമായ പരിഷ്കാരം എന്ന് വീരസ്യം പറയുമ്പോഴും പരിഷ്കാരം അല്ല  കോർപ്പറേറ്റ് ഭീമന്മാരുടെ നിലയ്ക്കാത്ത ലാഭക്കൊതി തീർക്കുന്നതിനു വേണ്ടി കർഷക ജനതയെ കുരുതി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത് . കർഷകരോട് പ്രേമം അഭിനയിച്ച് കർഷകർക്ക് ഗുണകരമാകുമെന്ന് പ്രചരിപ്പിച്ച് അവരെ നിത്യദുരിതത്തിലേക്കു തള്ളിവിടുകയും കർഷകൻ്റെ കഴുത്ത്  കോർപ്പറേറ്റുകളുടെ കക്ഷത്തിൽ വച്ച് കൊടുക്കുകയും ചെയ്യുന്ന കൊടിയ വഞ്ചനയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.  കടത്തിൽ ജനിച്ച് കടത്തിൽ ജീവിച്ച് കടത്തിൽ മരിക്കുന്ന ഇന്ത്യൻ കർഷകരുടെ ജീവിതം  കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ദയനീയ ദുരിത അവസ്ഥയിലേക്ക് എത്തിക്കുകയാണ് പുതിയ നിയമനിർമ്മാണങ്ങളിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത് ' ആഗോള മുതലാളിത്ത ശക്തികളോട് സന്ധി ചെയ്തുകൊണ്ട്  കർഷകന് വേണ്ടി വിതയ്ക്കാതെ വിളവെടുക്കാൻ ഉള്ള ഗൂഢതന്ത്രമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് ' ഏബ്രഹാം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കർഷകസമൂഹത്തെ ബലികൊടുക്കുന്ന നടപടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറിയില്ലെങ്കിൽ അതി ശക്തമായ പ്രക്ഷോഭങ്ങൾ സർക്കാർ നേരിടേണ്ടിവരുമെന്ന് കെ എബ്രഹാം മുന്നറിയിപ്പുനൽകി..
           മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ, ഡി.സി.സി.സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ' ഓ.ആർ.രഘു,ജോയ് വാഴയിൽ,സ്റ്റീഫൻ പു കടിയിൽ. ശിവരാമൻ പാറക്കഴി,തോമസ് പാഴൂക്കാല, പി കെ ജോസ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *