June 16, 2026

“പഴം പച്ചക്കറി സംസ്കരണവും മൂല്യവർദ്ധനവും” കർഷകർക്ക് ഓൺലൈൻ പരിശീലനം നാളെ

0
IMG-20201102-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾക്കായി (AKC)  സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “പഴം പച്ചക്കറി സംസ്കരണവും മൂല്യവർദ്ധനവും” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെയധികം  വിഞ്ജാനപ്രദമായ പരിശീലനം നൽകുന്നത് KVK അലപ്പുഴ കമ്മ്യൂണിറ്റി സയൻസ്  വിഭാഗം ശാസ്ത്രജ്ഞ  ജിസ്സി ജോർജ്  ആണ്. പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. നവംബർ മൂന്നിന്  ഉച്ചക്ക് 2 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത്. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യൂ https://forms.gle/6SyBegLvMN6jNnAC8
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *