കോവിഡ് ഫെസിലിറ്റേഷൻ സെന്ററുകൾ നോക്കുകുത്തിയാകുന്നു :യൂത്ത് കോൺഗ്രസ്

മാനന്തവാടി :അതിർത്തി പ്രദേശങ്ങൾ ആയ തോൽപ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച കോവിഡ് ഫെസിലിറ്റേഷൻ സെന്റർ നോക്കുകുത്തിയാകുന്നതായി തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ് ആരോപിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം ഒരു മാസമായി കോവിഡ് പരിശോധന നടത്താനോ, വേണ്ടത്ര ജീവനക്കാരെ നിയമിക്കാനോ നടപടി ആവാത്തത് എന്ത് കൊണ്ടാണെന്നു യൂത്ത് കോൺഗ്രസ് ചോദിച്ചു. രണ്ട് സംസ്ഥാനങ്ങൾ പങ്കിടുന്ന ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റിൽ കൂടെ ജില്ലയിലേക് വരുന്ന യാത്രക്കാരെ ആന്റിജൻ ടെസ്റ്റ് നടത്തി രോഗ ബാധിതരാണോ അല്ലയോ എന്ന് ഉറപ്പ് വരുത്താനുള്ള ഈ ഫെസിലിറ്റേഷൻ കേന്ദ്രം നോക്കുകുത്തിയാകുന്നത് ഈ പ്രദേശത്തെ ജനങ്ങളെ ആശങ്കയിൽ ആഴ്ത്താൻ സാഹചര്യം ഉണ്ടാകും എന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികൾ അധികവും കർണ്ണാടക ബന്ധമുള്ളവരാണ്.ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചെക്ക് പോസ്റ്റ് ജോലി ചെയ്ത പോലീസ് കാർക്കും രോഗം ബാധിച്ചിരുന്നു.ഇത്രയും ഗൗരവം ഏറിയ സാഹചര്യം നിലനിൽക്കെ എത്രയും വേഗം ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തന ക്ഷമ മാക്കിയില്ലെങ്കിൽ ശക്തമായ പ്രേതിഷേധം ഉയർന്നു വരുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിനോദ് അത്തിപാളി അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ, ഉദൈഫ തോൽപെട്ടി, സൻജയ് കൃഷ്ണ, റഹീഷ്. ടി എ, റിജേഷ്. പി ജി , സലീം തോൽപ്പെട്ടി, യുസുഫ് കാവുങ്ങൽ എന്നിവർ സംസാരിച്ചു.



Leave a Reply