August 11, 2026

ആദിവാസി വിരുദ്ധ പ്രസ്താവന: അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ നിയമനടപടി വേണമെന്ന് പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
സി.മമ്മൂട്ടി എം.എൽ.എ.ക്കെതിരായ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് കെ.പി. പി.സി. ജനറൽ സെക്രട്ടറിയും മുൻ പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രിയുമായ പി.കെ. ജയലക്ഷ്മി.
ഒരിക്കലും ഒരു ജന പ്രതിനിധി ക്ക് ചേരാത്ത പ്രസ്താവനയാണ് അബ്ദുറഹ്മാൻ എം.എൽ.എ.യിൽ നിന്നുണ്ടായത്. വയനാട്ടിലെ പട്ടിക വർഗ്ഗക്കാരെ ക്കുറിച്ചു മനസ്സിലാക്കാൻ അദ്ദേഹത്തെ ഞാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണ്. കേരളത്തിലെ പട്ടികവർഗ്ഗ സമൂഹത്തോട് പരസ്യമായി മാപ്പുപറയാൻ അദ്ദേഹം തയ്യാറാവണമെന്നാണ് എനിക്കാവശ്യപ്പെടാനുള്ളത് .
പട്ടിക വർഗ്ഗ വിരുദ്ധ പ്രസ്താവന നടത്തിയ എം.എൽ. എക്കെതിരെ നിയമ  നടപടി എടുക്കാൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും തയ്യാറാവണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *