കിംസ്ഹെല്‍ത്തില്‍ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ്

കോട്ടയം: കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ ജനറല്‍, ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 14, 15 തീയതികളില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കുള്ള കുത്തിവയ്പ്പ്, താക്കോല്‍ ദ്വാര റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ (ആര്‍എഫ്എ) ശസ്ത്രക്രിയ, ലേസര്‍, സ്ക്ളീറോതെറാപ്പി എന്നിവ ആവശ്യമായി വരുന്നവര്‍ക്ക് ക്യാമ്പിനെ തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും പ്രത്യേക ഇളവ് ലഭിക്കും.
ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് അന്ന് വൈകുന്നേരമോ അല്ലെങ്കില്‍ അടുത്ത ദിവസമോ വീട്ടില്‍ പോകുന്നതിനും പിറ്റേ ദിവസം മുതല്‍ സാധാരണ ജോലികള്‍ ചെയ്യുന്നതിനും സാധിക്കും. വളരെ കുറഞ്ഞ വേദന, ചെറിയ മുറിവുകള്‍/പാടുകള്‍, ടെന്‍ഷന്‍ ഇല്ല എന്നിവയാണ് ഇതിന്‍റെ മറ്റു സവിശേഷതകള്‍.
രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യം. കളര്‍ ഡോപ്ലര്‍ സ്ക്രീനിംഗ് സ്കാന്‍, ലാബ് പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ചെയ്തു കൊടുക്കും. ഫോണ്‍: 9072726270, 0481 2941000.



Leave a Reply