താനൂര്‍ എം എല്‍ എ അബ്ദുറഹ്മാനെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് : ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.
എം എല്‍ എ പ്രബുദ്ധകേരളത്തിന് അപമാനം: ഐ സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസിസമൂഹത്തെയാകെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ താനൂര്‍ എം എല്‍ എ അബ്ദുറഹ്മാനെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. അബ്ദുറഹ്മാന്റെ പ്രസ്താവന കേരളത്തിലെ പ്രബുദ്ധസമൂഹത്തിന് അപമാനമാണ്. കേരളത്തിലെ ആദിവാസികളെ സ്‌നേഹിക്കേണ്ടതും, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഒരു ഭരണകക്ഷി എം എല്‍ എയാണ് ഇത്തരത്തില്‍ ഒരു സമൂഹത്തെയാകെ അധിഷേപിച്ചിരിക്കുന്നത്. നാടിനും സമൂഹത്തിനും ഇത് അപമാനമാണ്. പട്ടികവര്‍ഗക്കാരെ ആക്ഷേപിച്ച സംഭവത്തില്‍ വകുപ്പ് മന്ത്രി എ കെ ബാലന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍ നിന്ന് സമൂഹത്തിലെ എല്ലാമേഖലകളിലും ജോലി ചെയ്യുന്നയാളുകളുണ്ട്. മികച്ച പ്രവര്‍ ത്തനം നടത്തുന്ന ജനപ്രതിനിധികളുണ്ട്. അഭിമാനത്തോടെ മുന്നോട്ടുപോകുന്ന ആദിവാസി സമൂഹത്തെയാണ് ഇത്തരത്തില്‍ മോശക്കാരായി ചിത്രികരിക്കാന്‍ ശ്രമിക്കുന്നതെന്നും, നടപടി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply