April 29, 2024

പ്രതിപക്ഷ നേതാവിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി ഗൂഡാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല

0
 കൽപ്പറ്റ :
പ്രതിപക്ഷ നേതാവിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി ഗൂഡാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല. 
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 
.പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ പശ്ചാതലത്തിലാണ്  യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ള കേസുകൾ എടുക്കുന്നത് . കേസുകളെ നിയമ പരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 അഴിമതി അന്വേഷിക്കുന്നത് ധനമന്ത്രി  തോമസ് ഐസക്കിന് അലർജിയാണ്
കെ.എസ്.എഫ്.ഇ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു.
അതിനെ ഈ നിലയിലാക്കിയവർ മറുപടി പറയണെന്നും  അഴിമതികൾക്കെതിരായ അന്വേഷണങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ രമേശ് ചെന്നിത്തല പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *