അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.


Ad
കര്‍ണാടകയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ എം.എസ്.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനുമായ സല്‍മാനുല്‍ ഫാരിസാ(22)ണ് മരിച്ചത്. ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സല്‍മാന്‍ ഓടിച്ച ബൈക്കില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹലിനെ പരിക്കുകളോടെ നഞ്ചന്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗലൂരുവിലെ ഐഡി കമ്പനിയിലെ ജോലിക്കാരാണ് ഇരുവരും. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വൈകിട്ട് ചുണ്ടേല്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തകമിതി അംഗവും മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് കോളജ് എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയുമായിരുന്നു സഹോദരങ്ങള്‍:  ഫര്‍സാന, ഫര്‍ഹാന.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *