വിദ്യാപോഷിണി വായനശാല ഉദ്ഘാടനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടത്തി.


Ad
മാനന്തവാടി : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കാര്യാലയത്തിൽ ആരംഭിച്ച വിദ്യാ പോഷിണി വായനശാല & ഗ്രന്ഥശാലയുടെ പ്രവർത്തന ഉദ്ഘാടനം  ഒ ആർ. കേളു എം.എൽ.എ.  നിർവ്വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ, വിദ്യാഭ്യാസ . സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ  സിന്ധു സെബാസ്സ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി , മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ എന്നിവർക്കുള്ള സ്വീകരണവും ചടങ്ങിൽ വച്ച് നൽകി. അന്തരിച്ച സാഹിത്യകാരന്മാരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്  പി.റ്റി സുഗതൻ അനുസ്മരിച്ചു.
ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ , ജോസ് പുന്നക്കുഴി, ഫാദർ വിൽസൺ, ഷാജൻ ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാപോഷിണി വായനശാല പ്രസിഡന്റ്  വി.എം. ബാലകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി  റിച്ചാർഡ് ജെയ്സൺ സ്വാഗതവും റോബി റ്റി.ജെ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *