September 19, 2026

വയനാട്ടിൽ റോഡ് മൗൺടെയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് നടത്തി.

0
IMG-20210124-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ   വയനാട് ബൈക്കേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ  ജില്ലാ റോഡ് മൗൺടെയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടത്തി. ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ പ്രസിഡണ്ട് അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ്  ഉദ്ഘാടനം നിർവഹിച്ചു. 5 – കേരള എൻ.സി.സി ബറ്റാലിയൻ ,വയനാട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ  അതുൽ മൈത്താനി മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി സി.പി സുധീഷ്, ജെ.സി.ഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട്സ്വ ടി.എൻ  ശ്രീജിത്ത്   സ്വച്ഛ് ഭാരത് മിഷൻ പ്രോഗ്രാം ഓഫീസർ കെ.അനൂപ്,  സൈക്കിൾ ബഡ്ഢി സ് ട്രെയിനർ മിഥുൻ വർക്കി, എന്നിവർ  ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.  സൈക്ളിങ്ങ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി എൻ. സി.സാജിദ് നീലിക്കണ്ടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *