കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനപ്രധിനിധികള്‍ക്ക് സ്വീകരണം നല്‍കി.


Ad
.


കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  വ്യാപാരികളായ ജനപ്രതിനിധികള്‍ക്ക് ജില്ലാ വ്യാപാര ഭവനില്‍ വെച്ച് സ്വീകരണം നല്‍കി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ജേര്‍ണലിസം മാസ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ ഷോബിന്‍ മാത്യുവിനെയും വനിതാ വിംഗ് സംസ്ഥാന ട്രഷറര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീജ ശിവദാസിനെയും യോഗത്തില്‍ ആദരിച്ചു,

കച്ചവട സ്ഥാപനങ്ങളുടെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ലൈസന്‍സ് ഫീസ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും വഴിയോര കച്ചവടങ്ങള്‍ നാള്‍തോറും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വഴിയോര കച്ചവടം സംബന്ധിച്ച സംസ്ഥാന നയം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഒ.വി.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു, ഇ. ഹൈദ്രു, ജോജിന്‍ ടി ജോയി, കെ.ഉസ്മാന്‍, കെ.ടി.ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, ഇ.ടി. ബാബു, പി.വി.മഹേഷ്, സി.രവീന്ദ്രന്‍, സി.വി.വര്‍ഗീസ്, കെ.കെ.അമ്മദ് ഹാജി, മത്തായി ആതിര, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് ബിന്ദു രത്‌നന്‍, സൗദകല്‍പ്പറ്റ, അഷറഫ് കൊട്ടാരം, അനീഷ് ബി നായര്‍, ഷമീം പാറക്കണ്ടി, പി.എം.ഇബ്രാഹിം, ഷിബു പോള്‍ ഷെമീര്‍ മാളിക, പി.കെ.അബ്ദുറഹിമാന്‍, അബ്ദുല്‍ നാസര്‍ കാദിരി, സ്‌കരിയ കെ.എസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *