August 29, 2026

വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ്: . 206 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (29.1.21) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22875 ആയി. 19131 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3604 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2923 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 23 പേര്‍, പൂതാടി 15 പേര്‍, മേപ്പാടി, എടവക, മുട്ടില്‍, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 11 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെള്ളമുണ്ട 9 പേര്‍ വീതം, തിരുനെല്ലി എട്ടു പേര്‍, പനമരം, പുല്‍പ്പള്ളി 6 പേര്‍ വീതം, കോട്ടത്തറ, മാനന്തവാടി, വെങ്ങപ്പള്ളി അഞ്ചു പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, നെന്മേനി മൂന്ന് പേര്‍ വീതം, വൈത്തിരി രണ്ടു പേര്‍, കണിയാമ്പറ്റ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡല്‍ഹിയില്‍ നിന്ന് വന്ന കണിയാമ്പറ്റ, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും, വെള്ളമുണ്ട സ്വദേശികളായ രണ്ട് പേരും, ദുബൈയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
*206 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 11 പേര്‍, വെങ്ങപ്പള്ളി 9 പേര്‍, മാനന്തവാടി, നെന്മേനി 6 പേര്‍ വീതം, ബത്തേരി, തരിയോട് 5 പേര്‍ വീതം, നൂല്‍പ്പുഴ 4 പേര്‍, വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടില്‍, പുല്‍പ്പള്ളി 3 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, മീനങ്ങാടി, മൂപ്പൈനാട്, പനമരം 2 പേര്‍ വീതം, പൂതാടി സ്വദേശിയായ ഒരാള്‍, എറണാകുളം, തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 130 പേരുമാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *