May 16, 2026

ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യo നേടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം

0
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാര്യo നേടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ആവശ്യപ്പട്ടു.
മാനന്തവാടി, സുൽത്താൻ ബത്തേരി ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിലെ സീറ്റുകളിൽ പ്രത്യേക സമുദായത്തിൽപ്പെട്ടവരെ തന്നെ മത്സരിപ്പിക്കണമെന്ന് പറയുന്നതിൻ്റെ പിന്നിൽ ഗൂഢതന്ത്രമുണ്ട്. ആദിവാസി പ്രശ്നങ്ങളിൽ ഒന്നിലും ഇടപെടാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് പുത്തൻ വാദവുമായി ഇക്കൂട്ടർ രംഗത്തെത്തിയിരിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും ആരെ നിർത്തിയാണ് മത്സരിപ്പിക്കേണ്ടതെന്ന തീരുമാനം അതാതു രാഷ്ട്രീയ കക്ഷികൾക്കാണ്. ആരെ ജയിപ്പിക്കണമെന്ന ദൗത്യമാണ് വോട്ടർമാർക്കുള്ളത്.സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിഴവുകൾ സംഭവിച്ചാൽ പരാജയം നേരിടേണ്ടി വരും. ആദിവാസികളെ സാമുദായികമായി വിഘടിപ്പിച്ച് നിറുത്തി കാര്യം നേടാനുള്ള സംഘടിത ശ്രമം വില പോകില്ല.
എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.കൺവീനർ വി.എസ്. ജയാനന്ദൻ ,ശശി ആവയൽ, രവി മന്നത്ത്, ഹരി മാട്യമ്പത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *