August 15, 2026

എം എസ് വിശ്വനാഥൻ വീണ്ടും കെ പി സി സി സെക്രട്ടറി

0
IMG-20200914-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                  സുൽത്താൻ ബത്തേരി: പട്ടികവർഗ്ഗ സമുദായത്തിൽ നിന്നും വീണ്ടും കെ പി സി സി സെക്രട്ടറിയായി എം എസ് വിശ്വനാഥൻ തിരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴ കേന്ദ്ര സർക്കാർ സ്ഥാപനമായ കയർബോർഡിൽ സർവ്വീസിലിരിക്കെയാണ് രാഷ്ട്രീയ പ്രവേശനം.2001 ൽ ജോലി രാജി വെക്കുകയും സുൽത്താൻ   ബത്തേരിയിൽ ഗായത്രി ഭാരത് ഗ്യാസ് ഏജൻസീസ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു.കേരള ആദിവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡി സി സി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു .2013 ൽ കെ പി സി സി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെ പി സി സി പ്രസിഡൻ്റുമാരായ രമേശ് ചെന്നിത്തല,വി എം സുധീരൻ,എം എം ഹസ്സൻ, എന്നിവരുടെ കീഴിൽ പ്രവർത്തിച്ചു.ഭാര്യ ഗീത. അസംപ്ഷൻ സ്ക്കൂൾ വിദ്യാർത്ഥികളാ ഗായത്രി, നന്ദഗോപാലൻ,ബാലഗോപാലൻ എന്നിവർ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *