May 2, 2024

ദുർഘടപാതയായി നാരങ്ങാച്ചാൽ റോഡ്

0
Img 20200914 Wa0115.jpg
തൊണ്ടർനാട് നാരങ്ങച്ചാൽ കോളനിയിലുളളവർക്ക് മഴക്കാലം ദുരിതപൂർണമാണ്. നാട്ടിലെ മുക്കിലും മൂലയിലുമുളള ഇടവഴികളും റോഡുകളും കോൺക്രീറ്റും ടാറിംഗും നടത്തി സഞ്ചാരയോഗ്യമായപ്പോഴും  ഏറെപഴക്കംചെന്ന നാരങ്ങച്ചാൽ കോളനി റോഡ് ഇന്നും ദുർഘടപാതയാണ് .
തൊണ്ടർനാട്ടിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നാണ് നാരങ്ങച്ചാൽ മീൻമുട്ടി റോഡ്, നാൽപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്കെത്താനുള്ള ഏക ആശ്രയമാണ് ഈ റോഡ്, പഞ്ചായത്ത് പൊതുസ്മശാനവും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് മുൻപ് മെയിൻ റോഡിൽ നിന്നും ചാലിൽ പ്രദേശം വരെ വിവിധ പദ്ധതികളിൽ പെടുത്തി ടാറിംഗും ചിലഭാഗങ്ങളിൽ കോൺക്രീറ്റും നടത്തിയെങ്കിലും  നാരങ്ങാ ചാലിലേക്ക് കാൽ നടയാത്രപോലും ദുഷ്കരമാണ് 
മഴക്കാലമായാൽ വാഹനങ്ങൾ ഒന്നുംതന്നെ ഇവിടെയെത്താറില്ല  കോളനിയിൽ അർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻപോലും വലിയ ബുദ്ധിമുട്ടാണ്   തൊണ്ടർനാട് പഞ്ചായത്തിനടുത്തുള്ള റോഡിൽനിന്നും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയാണ് ഇവർ ദൈനംദിന ആവശ്യങ്ങൾക്കായി കോറോം ടൗണിലെത്തുന്നത്
 അധികാരികൾ അടിയന്തിരമായി തങ്ങളുടെ വിഷയത്തിൽ ഇടപെടണമെന്നും  യാത്രാക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *