June 20, 2026

വയനാട് മെഡിക്കൽ കോളേജ്: ബി.ജെ.പി.പ്രക്ഷോഭത്തിലേക്ക്

0
IMG-20200928-WA0271.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മെഡിക്കൽ കോളേജ് ബി.ജെ.പി.പ്രക്ഷോഭത്തിലേക്ക്.ഈ ആവശ്യമുന്നയിച്ച് വയനാട് മെഡിക്കൽ കോളേജ്‌ എവിടെ എന്ന ക്യാമ്പയിൻ സമരത്തിന് തുടക്കമായെന്ന് ജില്ലാ പ്രസിഡൻ്റ് സജി ശങ്കർ.പ്രക്ഷോത്തിൻ്റെ ഭാഗമായി ഇന്ന് 13 കേന്ദ്രങ്ങളിൽ ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ പ്രതിഷേധ ധർണ്ണ നടത്തി.
വയനാട്ടിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നതല്ലാതെ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ ഇടത്-വലത് മുന്നണികൾ വയനാടൻ ജനതയെ വഞ്ചിക്കുകയാണ്.നിലവിൽ രണ്ട് സ്ഥലങ്ങൾ മെഡിക്കൽ കോളേജിനായി കണ്ടെത്തിയെങ്കിലും പല പല കാരങ്ങൾ പറഞ്ഞ് ഇടതും വലതും വീണ്ടും പുതിയ വിദ്യയുമായി ഇറങ്ങിയിരിക്കയാണ്. ഒടുവിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും വ്യക്തത വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ.പ്രക്ഷോഭ ക്യാമ്പയിന് തുടക്കം കുറിച്ചതെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് സജി ശങ്കർ പറഞ്ഞു. മാനന്തവാടിയിൽ നടന്ന പ്രതിഷേധ ധർണ്ണ സജി ശങ്കർ ഉദ്ഘാടനം ചെയ്തു. ഷിംജിത്ത് കണിയാരം അദ്ധ്യക്ഷത വഹിച്ചു.ജി.കെ.മാധവൻ, വിൽഫ്രെഡ് ജോസ്, ചന്ദ്രൻ ആനിത്തേരി, വിജയൻ ഒണ്ടയങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *