June 15, 2026

നാട്ടുകാർക്ക് കൗതുകമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ വധു.

0
IMG-20201124-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാട്ടുകാർക്ക് കൗതുകമായി  ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ  വധു.
 തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എം.പി. വന്നെന്നാണ്. പിന്നീ ടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന്. വി .ഐ.പി. ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട് മുണ്ടയിൽ ലൂക്ക് തോ മസിൻറയും ലിസിയുടെയും മകൾ മരിയ ലൂക്കിൻറയും ആടിക്കൊല്ലി കക്കുഴിയിൽ ടോമിയുടെയും ഡോളിയുടെയും മകൻ വൈശാഖിൻറയും വിവാഹമാണ് ആടിക്കൊല്ലി സെന്റ്  സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *