May 5, 2024

‘കുറുമ്പാലക്കോട്ടയിലെ കുറുമപ്പെണ്ണ്, കുഞ്ഞിത്താലു’ :പുസ്തകം പ്രകാശനം ചെയ്തു.

0
Img 20201124 Wa0135.jpg
കൽപ്പറ്റ : 
 എന്‍.കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ രചിച്ച 'കുറുമ്പാലക്കോട്ടയിലെ കുറുമപ്പെണ്ണ്, കുഞ്ഞിത്താലു' എന്ന പുസ്തകം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ വെച്ചു നടന്ന ചടങ്ങില്‍ ഡോ.ബാവ കെ.പാലുകുന്ന് പ്രകാശനം ചെയ്തു. എം.ഗംഗാധരന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.. നീര്‍മാതളം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പൂര്‍ണ്ണമായും വയനാടന്‍ പശ്ചാത്തലത്തില്‍ രചിച്ച ഒരു വടക്കന്‍ പാട്ടിന്റെ ആസ്വാദനവും പഠനവുമാണ് കൃതി.  

വയനാടിന്റെ ചരിത്രം, ഐതിഹ്യം, സംസ്കാരം,  പ്രകൃതി 
തുടങ്ങിയവെല്ലാം ഒത്തു ചേർന്ന ഒരു പാട്ടുകഥയാണ് ഈ പുസ്തകം -വേട രാജവംശത്തെ കുറിച്ചുള്ള സൂചനകൾ കാവ്യത്തിൽ ഉടനീളം ഉണ്ട് . ആചാരം ,അനുഷ്ഠാനം ,ആയുധങ്ങൾ, ഭക്ഷണസംസ്കാരം ,വസ്ത്രധാരണരീതി എന്നിവയെക്കുറിച്ചുള്ള   സൂചനകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ ഏച്ചോം  വിളമ്പു കണ്ടത്ത്  മലങ്കരയിൽ 1937-ൽ  ജനിച്ച സി.കെ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ആദ്യ കൃതിയാണ് ഇത് .ഏച്ചോം  സർവ്വോദയ സ്കൂളിൽ 1969 മുതൽ 1992 വരെ അധ്യാപകനായിരുന്നു. ഭാര്യ പരേതയായ വത്സല .പുസ്തകത്തിൻറെ അവതാരിക എഴുതിയ

പ്രീത ജെ. പ്രിയദര്‍ശിനി, നീർമാതളം ബുക്സ് പ്രസാധകൻ   അനില്‍ കുറ്റിച്ചിറ, സി.കെ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *