November 2, 2026

കൽപ്പറ്റയിൽ ലീഗ് മത്സരിക്കണം:എം.എസ്.എഫ്

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:കൽപറ്റ നിയമസഭാമണ്ഡലത്തിൽ ഇത്തവണ യൂ.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കണമെന്ന് എം.എസ്.എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.ലീഗിന് ശക്തമായ സംഘടനാ സംവിധാനമുള്ള വയനാട്ടിൽ ഒരു സീറ്റിലെങ്കിലും പാർട്ടി മത്സരിക്കേണ്ടതുണ്ട്.മികച്ച നേതാക്കളും അടിത്തറയുമുള്ള കൽപറ്റ മണ്ഡലം ലീഗ് ഏറ്റെടുക്കുന്നത് മുന്നണിക്ക് ഗുണകരമാവും.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.മൊയ്തീൻ കുട്ടി യോഗം ഉദ്‌ഘാടനം ചെയ്തു.എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ പി.പി.ഷൈജൽ,ജില്ലാ ജന:സെക്രട്ടറി റമീസ് പനമരം,മുനവ്വറലി സാദത്ത്,പി.എം.റിൻഷാദ്,ജൈശൽ രിഫ്അത്ത്,മുത്തലിബ് ദ്വാരക,അമീനുൽ മുഖ്താർ,ഫായിസ് തലക്കൽ, അനീസ് ആറുവാൾ,റമീസ് ചൂര്യൻ എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *