കുടുംബശ്രീ സര്‍വ്വൈവ് ലോണ്‍ മേള സംഘടിപ്പിച്ചു


Ad
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിനം കര്‍മ്മ പദ്ധതിലുള്‍പ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വൈവ് (അതിജീവനം) ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ 1000 കുടുംബശ്രീ സംരംഭ ഗുണഭോക്താക്കള്‍ക്ക് സര്‍വ്വൈവ്  ലോണ്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കനറാ ബാങ്ക് ജനറല്‍ മാനേജര്‍ നായര്‍ അജിക് കൃഷ്ണന്‍. കുടുംബശ്രീ സര്‍വ്വൈവ് ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച സര്‍വ്വൈവ് ലോണ്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയും ലീഡ് ബാങ്കും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിനം പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതിജീവനം സര്‍വ്വെ സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ കണ്ടെത്തിയവരില്‍ നിന്നും സംരംഭ മേഖയലിയേക്ക്  കടന്നുവരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലോണ്‍ ലഭ്യമാക്കുക എന്നതാണ് മേളകൊണ്ട് ലക്ഷ്യമിടുന്നത്. പ്രോജക്ട് തുകയുടെ 80 ശതമാനം വരെ ലോണ്‍ തുകയായി നല്‍കുന്നതിന് കനറാ ബാങ്കുകള്‍ സന്നദ്ധമാമെന്ന്  കനറ ബാങ്ക് ജനറല്‍ മാനേജര്‍ അറിയച്ചു. 
കനറാ ബാങ്ക് കണ്ണൂര്‍ എ.ജി.എം സത്യപാല്‍ വി.സി, തിരുവനന്തപുരം എ.ജി.എം. സി. രവീന്ദ്രനാഥ്, ലീഡ് ബാങ്ക് മാനേജര്‍ വിനോദ് ജി., പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, എ.ഡി.എം.സിമാര്‍ പങ്കെടുത്തു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *