ഇ.കെ.മാധവൻ അനുസ്മരണം നാളെ
മാനന്തവാടി :
അര നൂറ്റാണ്ടോളം വയനാടിൻ്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ഇ.കെ.മാധവൻ്റെ മൂന്നാം ചരമ വാർഷിക ദിനമായ വെള്ളിയാഴ്ച മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ അനുസ്മരണവും പുസ്തക വിതരണവും നടക്കും. ഉച്ചക്ക് 1.30 ക്ക് നടക്കുന്ന അനുസ്മരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മംഗലശേരി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും. വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളായ ഇ.കെ. മാധവൻ്റെ ഓർമയ്ക്കായി കുടുംബം മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിനും കരിങ്ങാരി നവജീവൻ വായനശാലയ്ക്കും നൽകുന്ന പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടക്കും.
വൈകീട്ട് 7 മണിക്ക് 'കാർഷിക നിയമങ്ങളും കർഷക സമരവും' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ പി .കൃഷ്ണ പ്രസാദ്, പി.ടി.ജോൺ, അമൻദീപ് സന്ധു എന്നിവർ പങ്കെടുക്കും
Leave a Reply