പ്രളയവും ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ തകർന്ന റോഡിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു
വാളാട് നെല്ലിമല ഫാമേർസ് ക്ലബ്ബ് പ്രളയവും ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ തകർന്ന റോഡിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു. പ്രസിഡണ്ട് സ്റ്റാനി ഇലവുങ്കൽ അദ്ധ്യക്ഷ്യതയിൽ പഞ്ചായത്ത് എ. ഇ. ഒ ജയകുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഇബ്രാഹിം പി.എം, ജോസ് കാട്ടുപ്പാറ, സെബാസ്റ്റ്യൻ വി.യു തുടങ്ങിയവർ ചർച്ചയിൽ നേതൃത്വം നൽകി. ജിമ്മി തേക്കുംകാട്ടിൽ , ബെന്നി മംഗലത്ത് , സാബു ഇലവുങ്കൽ , ബെന്നി ഇലവുങ്കൽ , ഷിബു പതിപറമ്പിൽ , ഗിരിജ സോമൻ , സാലി കാഞ്ഞിരത്തിങ്കൽ , പ്രിൻസി , മിനി , മിനി എം , ബിന്ദു പി എ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു ക്ലബ്ബ് സെക്രട്ടറി വിശാഖ് സ്കറിയ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
Leave a Reply