June 13, 2026

എടവകയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും: ആസൂത്രണ സമിതി

0
IMG-20210125-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
2021-22 വാർഷിക പദ്ധതിയും പതിനാലാം പഞ്ചവത്സര പദ്ധതിയും മുൻനിർത്തി എടവക പഞ്ചായത്തിൻ്റെ  സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു .
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എ.ജോസ്, അംഗങ്ങളായ ജോസഫ് മക്കോളിൽ, ഷാജൻ ജോസ്, മണികണ്ഠൻ, ജിൽസൺ തൂപ്പുങ്കര, കമ്മന മോഹനൻ, കെ.ബാലകൃഷ്ണൻ, ബ്രാൻ അഹമ്മദ് കുട്ടി, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *