September 18, 2026

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG-20210118-WA0234.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  ജി.ഐ.എസ് അധിഷ്ഠിത പദ്ധതി ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുനെല്ലി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട  508 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ വർഷം  ജി.ഐ.എസ് അധിഷ്ഠിതമായി പദ്ധതി തയ്യാറാക്കുന്നത്.
വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, MGNREGA ജോ. പ്രോഗ്രാം കോ- ഓഡിനേറ്റർ പി.സി. മജീദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ പുരുഷോത്തമൻ, ജോ.ബി.ഡി.ഒ ഷീബ.കെ, ഷൈജിത്ത് വി.എം മുതലായവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *