സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ


Ad
സാക്ഷരത മിഷൻ്റെ പച്ച മലയാളം, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പരീക്ഷ ജില്ലയിൽ 7 പരീക്ഷാ കേന്ദ്രങ്ങളിൽ 16, 17 തീയതികളിൽ നടക്കും.തോമാട്ടുചാൽ ജി എച്ച് എസ് ,അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ  ,ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്ക്കൂൾ  ,മൂലങ്കാവ് ജി എച്ച് എസ് ,   ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ,  മുള്ളൻകൊല്ലി    സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ , ജി എച്ച് എസ് എസ് അച്ചൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷകൾ ആഴത്തിൽ പഠിക്കാനുള്ള സ്വാശ്രയ കോഴ്സ് ആണിത്. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി വിഷയങ്ങളിൽ വാചാ പരീക്ഷയും എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും.292 പേരാണ് ഭാഷാ കോഴ്സിനായി ജില്ലയിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത്.10 മുതൽ 1 മണി വരെയാണ് പരീക്ഷാ സമയം .പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *