വിമൻ ജസ്റ്റിസ് മൂവ്മെൻറ് സുൽത്താൻ ബത്തേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി
വിമൻ ജസ്റ്റിസ് മൂവ്മെൻറ് സുൽത്താൻ ബത്തേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പാലത്തായി കേസ് അട്ടിമറിച്ച ഐജി ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലവനാക്കിയ നിയമന ഉത്തരവ് സർക്കാർ പിൻവലിക്കുക, പീഡിപ്പിക്കപ്പെട്ട ബാലികയെ അപമാനിച്ച് പ്രതിക്കൊപ്പം നിലകൊണ്ട ശ്രീജിത്തിനെതിരെ ശിക്ഷാ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്. വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് കെ.കെ റഹീന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജമീല ഷരീഫ്, ആസിയ മീനങ്ങാടി ,
നഈമ എന്നിവർ നേതൃത്വം നൽകി.
Leave a Reply