October 12, 2024

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി

0
Img 20210106 Wa0176.jpg
ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്….
മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങും. ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക് കാറുകൾ തികച്ചും പരിസര മലിനീകരണം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയോട് കൂടിയുള്ളതാണ്. ഒരു തവണ ചാർജ് ചെയ്താൽ 250 കിലോ മീറ്റർ സഞ്ചരിക്കാനാവും. പൂർണമായി ചാർജിംഗ് ആകാൻ എട്ടു മണിക്കൂറെടുക്കും. 30 യൂണിറ്റ് വൈദ്യുതി വേണം ഒരു തവണ കാർ പൂർണമായി ചാർജ് ചെയ്യാൻ. രാത്രി കാലങ്ങളിൽ ഉൾപ്പെടെയുള്ള വാഹനാപകടം കുറയ്ക്കുന്നതിനുള്ള വേണ്ടിയുള്ള പരിശോധനകൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എൻ തങ്കരാജൻ പറഞ്ഞു. കലക്ടറേറ്റിനു മുന്നിൽ നടന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവഹിച്ചു.  പരിപാടിയിൽ വയനാട് ആർടിഒ എസ് മനോജ്, കൽപ്പറ്റ ജോയിന്റ് ആർടിഒ സാജു, എഎംവിഐന്മാരും, അസിസ്റ്റൻറ് എഎംവിഐമാരും എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *