April 27, 2024

ഭരണഘടന സാക്ഷരത: പുസ്തക വായന നടത്തി

0
Sakshratha Mision 1.jpeg

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭരണഘടന സാക്ഷരതയുടെ രണ്ടാം ഘട്ട ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇന്ത്യ എന്ന റിപ്പബ്ലിക് പുസ്തക വായന പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുസ്തകം വായിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.

ആദിവാസികൾ വിദ്യാഭ്യാസം നേടണമെന്നും കൊഴിഞ്ഞു പോയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ സ്ക്കൂളിലേക്ക് തിരികെ എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.  ആദിവാസി സാക്ഷരത ഒന്നാംഘട്ട പഠിതാക്കൾ ഭരണഘടനയുടെ ആമുഖ വായന നടത്തി. ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന.സി.നായർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *