June 16, 2025

സഹകരണ സംഘങ്ങൾ വഴി സദ്’ ഭരണം:സഹകരണ വാരാഘോഷം സമാപിച്ചു.

0
25md11

By ന്യൂസ് വയനാട് ബ്യൂറോ


 
 മാനന്തവാടി: ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ താലൂക്കിലെ വിവിധ സഹകരണ സംഘങ്ങൾ സഹകരണ വാരം ആഘോഷിച്ചു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ മാനന്തവാടി താലൂക്ക്‌തല ഉദ്ഘാടനം തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് വിവിധ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. വാസു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ടി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ 'സഹകരണ സംഘങ്ങൾ വഴി സദ്‌ഭരണം' എന്ന വിഷയത്തിൽ മംഗലശ്ശേരി മാധവനും 'സഹകരണ സംഘങ്ങൾ വഴി തൊഴിൽ പരിജ്ഞാനവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ നബാർഡ് പി.എ.സി.സ് സെല്ലിലെ ടി.വി. രാധാകൃഷ്ണനും ക്ളാസുകളെടുത്തു. വയനാട് പവർലൂം പ്രസിഡന്റ് പി.ജെ. ആന്റണി സഹകാരികളെ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ റുഖിയ, ബാങ്ക് ഡയറക്ടർ എം. മുരളീധരൻ, സെക്രട്ടറി ടി. വസന്തകൃഷ്ണൻ, പി.എൽ. ബാവ, പി.വി. സ്കറിയ, പി.എൻ. ഉണ്ണി, ടി. സന്തോഷ് കുമാർ, ജില്ലാ ബാങ്ക് കാട്ടിക്കുളം ശാഖാ മാനേജർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. 
സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനം മാനന്തവാടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വിവിധ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടത്തി. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. സെമിനാറിൽ ' നൈപുണ്യ വികസനത്തിൽ സഹകരണ സംഘങ്ങൾ പ്രധാന പങ്കാളി' എന്ന വിഷയത്തിൽ എം.സി. കുഞ്ഞിമായൻ ഹാജി വിഷയം അവതരിപ്പിച്ചു. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. 
മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു, പി.വി. സഹദേവൻ, എ പ്രഭാകരൻ, സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എം. സജീർ, സഹകരണ വകുപ്പ് മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ. സുരേഷ് കുമാർ, ഫാർമേഴ്സ് ബാങ്ക് മാനേജിങ് ഡയറക്ടർ റോസ്‌ലിൻ എം. ജോസഫ്, മംഗലശ്ശേരി മാധവൻ, ടി.വി. രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *