May 22, 2024

അമ്പലവയൽ മഞ്ഞപ്പാറ കരിംക്കുറ്റിശുദ്ധജല സംരക്ഷണ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്

0
Img 20200226 Wa0121.jpg
കൽപ്പറ്റ:
അമ്പലവയൽ പഞ്ചായത്തിലെ 18-ാം വാർഡ് മഞ്ഞപ്പാറ ക്വാറി വളവിനടുത്തുള്ള രണ്ട് മലകൾക്കിടയിലുളള  4 ഏക്കറോളം വരുന്ന    റവന്യൂഭൂമിയും ഉൾപ്പെടെ ടെ
ചതുപ്പ് നിലം  നികത്തിയതായി പരാതി.
 ഫാദർ ബിനോയി എന്നായാളുടെ കൈവശം ഉള്ള ഈ ചതുപ്പ് അനധികൃതമായാണ് നികത്തിയതെന്ന് കർമ്മ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു:
 40 തിലേറെ കുടുംബങ്ങൾക്ക്  ഏകാശ്രയം ഈ ചതുപ്പിൽ നിന്ന്  ഒഴുകുന്ന നീരുറവമാത്രമാണ്.  കരിംകുറ്റിക്കടുത്തുളള പുതിയവാടി കോളനിയിലെ 20 തോളം ആദിവാസികുടുംബങ്ങൾ.  നീരുറവ തന്നെയാണ് 50 വർഷത്തിലേറെയായി കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും
 ഉപയോഗിച്ചുവരുന്നു. ഈ ചതുപ്പിനോടെ ചേർന്ന് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എടുത്ത കുളവും സ്ഥിതിചെയ്യുന്നു. എന്നാൽ റിയൽ എസ്റ്റേറ്റ് ക്കാർക്ക് വിൽക്കുകയും അവിടെത്തെ മരങ്ങൾ  വെട്ടി മാറ്റുകയും ചെയ്തു. ഈ അവസരത്തിൽ പഞ്ചായത്തിൽ പരാധി കൊടുക്കുകയും ഇരുകക്ഷികളെയും വിളിച്ച് വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നീർചാൽ സംരക്ഷിച്ച് നിർത്തും എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിന്റെ gelorus ഇതിനെതിരെ പഞ്ചായത്ത്, വില്ലേജ്, ജിയോളജി, മൂതൽ കലക്ടർക്ക് വരെ പരാധി കൊടുത്തു എന്നാൽ നാളിതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല
മഴപെയ്താൽ മണ്ണ് കുത്തി ഒലിച്ച് നീരുറവയും കുളവും മണ്ണ് മൂടി നശിക്കുകയും താഴ്ഭാഗത്തുള്ള വീടുകൾക്കും ഏറെ അകലെ അല്ലാത്ത കാരാപ്പുഴ ഡാമിലേക്കും ഈ മണ്ണ് കുത്തി ഒലിച്ച് നാശനഷ്ടങ്ങൾ വരുകയുംചെയ്യും. പ്രത് ദൃശ്യമാധ്യമങ്ങളിൽ ഇ വാർത്ത വരുകയും ചെയ്തതാണ്. പഞ്ചായത്തിന്റെയും വില്ലേജിന്റെയും മൗന അനുവാദത്തോടു കൂടിയാണ് ഈ ചതുപ്പ് നിലം മണ്ണ് ഇട്ടു മൂടിയത്. അധികാരികളുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ, ഉണ്ടായില്ലങ്കിൽ 
 കുടിവെള്ള പദ്ധതി സംരക്ഷിക്കുവാനായി ശക്തമായ സമരപരിപാടികളിലെക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *