ഷേർളി മേരി ജോസഫിന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എം പി അനുശോചിച്ചു.

സുൽത്താൻ ബത്തേരി: കനവ് സ്ഥാപകൻ കെ.ജെ. ബേബിയുടെ ഭാര്യ ഷേർളി മേരി ജോസഫിന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു.രാഹുൽ ഗാന്ധിയുടെ അനുശോചന പത്രം സുൽത്താൻ ബത്തേരി എം.എൽ എ ഐ.സി ബാലകൃഷ്ണൻ കെ.ജെ ബേബിയുടെ വീട്ടിൽ എത്തി കൈമാറി. ആദിവാസി വിദ്യാർത്ഥികളുടെ ജീവിതത്തെ മാറ്റിമറിച്ച അഗാധമായ അനുകമ്പയുള്ള ഒരു പ്രവർത്തകയെയും അധ്യാപകയെയുമാണ് നമുക്ക് നഷ്ടമായത്. വയനാട്ടിലെ കനവ് സ്കൂളിന്റെ സഹസ്ഥാപക എന്ന നിലയിൽ, ആദിവാസികളുടെ സാമൂഹിക സാംസ്കാരിക ധാർമ്മികതയിൽ വേരൂന്നിയ ഒരു അതുല്യമായ വിദ്യാഭ്യാസ അനുഭവം ഒരുക്കുന്നതിന് അവർ അക്ഷീണം പ്രയത്നിച്ചു. അവരുടെ സഹാനുഭൂതി വിദ്യാർത്ഥികൾക്കിടയിൽ ജിജ്ഞാസ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അവരെപ്പോലെയുള്ള അദ്ധ്യാപകരാണ് കുട്ടികളിൽ അഭിനിവേശവും സംവേദനക്ഷമതയും നിറച്ച് കുട്ടികളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സഹായിക്കുന്നത്. ഈ വിഷമഘട്ടത്തിൽ എന്റെ ചിന്തകളും പ്രാർത്ഥനകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ട് എന്നും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിച്ചു.



Leave a Reply