May 16, 2024

തോട്ടം തൊഴിലാളികളുടെ പണിമുടക്ക് വിജയിപ്പിക്കണം: സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി

0
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌ക്കരണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചും, പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമാവശ്യപ്പെട്ടും കേരളത്തിലെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് കേരളത്തിലെ തോട്ടങ്ങളില്‍ നടത്തുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന സംയുക്ത സമരസമിതി അഭ്യര്‍ത്ഥിച്ചു. തോട്ടം വ്യവസായത്തില്‍ നേരിടുന്ന പ്രതിസന്ധിയുടെ പേര് പറഞ്ഞ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. എന്നിട്ടും ഉത്തരവാദപ്പെട്ട സംഘടനകളെന്ന നിലയില്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല. ഇത് തൊഴിലാളികളുടെ ദൗര്‍ബല്യമായി ഉടമകള്‍ ധരിച്ചിരിക്കുകയാണ്. ഇനിയും ഇത്തരം സമീപനങ്ങള്‍ തുടരുന്ന പക്ഷം ഈ നിലപാട് മാറ്റാന്‍ തൊഴിലാളികളും സംഘടനകളും ശക്തമായ സമരമാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 20ന് മേപ്പാടി, ചുണ്ടേല്‍, പൊഴുതന, തലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. യോഗത്തില്‍ പി.പി ആലി അധ്യക്ഷത വഹിച്ചു. പി. പി.എ കരീം ഉദ്ഘാടനം ചെയ്തു. യു.കരുണകന്‍, സി.എച്ച് മമ്മി, കെ.ടി ബാലകൃഷ്ണന്‍, എന്‍ വേണുമാസ്റ്റര്‍, എന്‍.ഒ ദേവസ്യ, പി.കെ മുരളീധരന്‍, പി.വി കുഞ്ഞിമുഹമ്മദ്, ബി സുരേഷ്ബാബു, പി.കെ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *