May 16, 2024

യൂത്ത് ക്ലബ്ബ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

0
 

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ 2019 ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി.  ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവ കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബുകള്‍, എന്നിവക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.inഎന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് രൂപീകരിച്ച യുവക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അതത് ജില്ലാ യുവജന കേന്ദ്രങ്ങള്‍ വഴിയാണ്  നടത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ക്കും വിശദ വിവരങ്ങള്‍ക്കും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അതത് ജില്ലാ യുവജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. ഫോണ്‍ 04936-204700 
വോട്ടര്‍ പട്ടിക പുതുക്കല്‍
പരിശീലനം നല്‍കി
വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി.  മാസ്റ്റര്‍ ട്രെയിനര്‍മാര്‍, താലൂക്ക്തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിലെ ബിഎല്‍.ഒ.മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. സെപ്തംബര്‍ 1 മുതല്‍ 30 വരെ സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള പേര്, ഫോട്ടോ, വയസ്/ജനന തീയതി, കുടുംബവിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം ലഭിക്കും.  ഒക്‌ടോബര്‍ 15 ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും.  ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ആക്ഷേപങ്ങളും പേരു ചേര്‍ക്കുന്നതിന് പുതിയ ഹരജികളും സമര്‍പ്പിക്കാം.  കമ്മീഷന്‍ വെബ് പോര്‍ട്ടലായ www.nvsp.in  ലെ ഇ.വി.പി. ലിങ്ക് വഴിയും വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് വഴിയും സമ്മതിദായകര്‍ക്ക് നേരിട്ടോ താലൂക്ക്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴിയോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍ പരിശോധിക്കാവുന്നതും ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.  ടോള്‍ ഫ്രീ നമ്പര്‍ 1950.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *