May 19, 2024

ഹജ്ജ് യാത്ര ക്യാൻസൽ ചെയ്താൽ 100% പണവും തിരിച്ചു നൽകുന്നതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

0
കോഴിക്കോട് :
ഹജ്ജ് 2020 മായി ബന്ധപ്പെട്ട ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ 2020
മാർച്ചിൽ സൗദി അധികാരികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്ക് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, സൗദി അധികാരികൾ ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഒരു പുരോഗതിയും
ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ, ഈ
വർഷത്തെ ഹജുമായി ബന്ധപ്പെട്ട് അനവധി
അന്വേഷണങ്ങൾ ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച് കൊണ്ടിരിക്കുകയും, 2020ലെ ഹജ്ജിന്റെ അനിശ്ചിതത്വം തുടരുകയും ചെയ്യുകയാണ്. മേൽ സാഹചര്യത്തിൽ ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച ഹാജിമാർ അവരുടെ ഹജ്ജ് യാത്ര ക്യാൻസല് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് 100% പണവും തിരിച്ചു നൽകുന്നതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി
അറിയിച്ചിട്ടുണ്ട്. അതിനു വേണ്ടി ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായ ക്യാൻസലേഷൻ ഫോറം പൂരിപ്പിച്ച് കവർ ഹെഡിന്റെ പാസ്സുക്ക് കോപ്പിയോ അല്ലെങ്കിൽ ക്യാൻസല് ചെയ്ത് ചെക്ക് ലീഫ് കോപ്പിയോ സഹിതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ceo.hajcommittee.nic.in എന്ന ഇ മെയിൽ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണെന്ന്
അല്ലാത്തവർക്ക് സൗദി ഹജ്ജ് മന്ത്രായലത്തിൽ നിന്നു നിർദ്ദേശങ്ങൾ ലഭിക്കുന്നതിന്.
അനുസരിച്ചോ അല്ലെങ്കിൽ ഈ വർഷത്തെ ഹജ്ജ് സീസൺ അവസാനിക്കുന്ന മുറക്കോ തുടർ നടപടികളെക്കുറിച്ച് വിവരങ്ങൾ അറിയിക്കുന്നതാണ്. ഓരോരുത്തരും അടച്ച തുകയുടെയോ, പാസ്പോർട്ടിന്റെയോ കാര്യത്തിൽ ആരും തന്നെ ആശങ്കപ്പെടേണ്ടതില്ല എന്നറിയിക്കുന്നു.
അതേസമയം ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച, ഹജ്ജ് യാത്ര സാധ്യമാവാത്ത മുഴുവൻ പേർക്കും നറുക്കെടുപ്പില്ലാതെ അടുത്ത വർഷത്തെ ഹജ്ജിന് അവസരം നൽകണമെന്ന് കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയോടും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേരള സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും നേരത്തെ
തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല, മറ്റു സംസ്ഥാനങ്ങളോടും ഈ വിഷയം കേന്ദ്ര ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടുന്നതിന് വേണ്ടി കേരള ഹജ് കമ്മിറ്റി കത്തയച്ചിട്ടുണ്ടെന്ന വിവരം ബഹുമാനപ്പെട്ട ഹാജിമാരെ അറിയിക്കുന്നു.
ഹജ്ജ് കമ്മിറ്റിയുടെ ടൈനർമാരുമായി
ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *