സ്‌കോളര്‍ഷിപ്പ് വിതരണം

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൊതു വിജ്ഞാന സ്‌കോളര്‍ഷിപ് പരീക്ഷയുടെ വിജയികള്‍ക്കുള്ള സ്‌കോളര്‍ഷി പ്പുകളുടെ വിതരണോത്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭാ പരിധിയിലെ വിവിധ സ്‌കൂളികൂളില്‍ നടത്തിയ സ്‌കൂള്‍തല പരീക്ഷയില്‍ 600 കുട്ടികള്‍ പങ്കെടുത്തിരുന്നു. ഓരോ ക്ലാസ്സുകളി ലെയും ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ 14 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത് . ഒരു ലക്ഷം രൂപക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ആണ്.
സ്‌ക്കൂളുകളില്‍ പൊതുവിജ്ഞാന ക്ലബ്ബ്കള്‍ രൂപീകരിച്ചു എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ക്വിസ് മത്സരങ്ങള്‍ നടത്തി കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുകയും ഭാവിയില്‍ നടക്കുന്ന എല്ലാ മത്സര പരീക്ഷകള്‍ക്കും അവരെ പ്രാപ്തരാക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത് . ജനുവരിയില്‍ പൊതു വിജ്ഞാന അവതരണങ്ങള്‍ , ക്വിസ് മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുകയും ഫെബ്രുവരിയില്‍ മെഗാ ക്വിസ് മത്സരങ്ങള്‍ നടത്താനുമാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് സ്വാഗതവും എം ഇ സി കണ്‍വീനര്‍ അബ്ദുള്‍നാസര്‍ പി.എ നന്ദിയും പറഞ്ഞു . വിവിധ ക്ലാസ്സുകളിലെ സ്‌കോളര്‍ഷിപ്പുകള്‍ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ് , ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശാമില ജുനൈസ് , കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്‍ , കെ സി യോഹന്നാന്‍, സി കെ ആരിഫ് , അസിസ് മാടാല, പി.കെ സുമതി, എ. സി. ഹേമ, ഷീബ ചാക്കോ , പി. ശംഷാദ് , ബിന്ദു രവി , സൂപ്രണ്ട് ജേക്കബ് ജോര്‍ജ് , 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ജനറല്‍ മാനേജര്‍ കെ. ദീപക്, ജന്നത് ഇ എന്നിവര്‍ വിതരണം ചെയ്തു.



Leave a Reply