May 16, 2024

വയനാട്ടിൽ വരൾച്ച രൂക്ഷം: കാർഷിക വിളകൾ നശിക്കുന്നു: നഷ്ടപരിഹാരം ലഭിക്കില്ല

0
Img 20240413 130716

മാനന്തവാടി: കൃഷി നശിച്ചാലും വരൾച്ച ബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നതാണ് ജില്ലയുടെ സ്‌ഥിതി. കൃഷി ഭവനിൽ നിന്ന് നഷ്‌ട പരിഹാരം ലഭിക്കാത്ത അവസ്ഥയാണ് കർഷകർക്ക്. വാഴകൾ കാറ്റിൽ വീണാൽ അല്ലാതെ വരൾച്ച കൊണ്ട് ഉണങ്ങിയതിൽ നിലവിൽ നഷ്ട പരിഹാരം നൽകാൻ ആവില്ലെന്നും കൃഷി ഭവൻ അധികൃതർ വ്യക്തമാക്കി. വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കൃഷി വകുപ്പ് നേരത്തെ ആവിശ്യപെട്ടിരുന്നതാണ്.

കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയും ഇക്കാര്യത്തിൽ സർക്കാരിലേക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇനിയും ആശ്വാസ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർക്ക് നാമമാത്രമായ നഷ്ടപരിഹാരമെങ്കിലും ലഭിക്കു. മുൻ കാലങ്ങളിൽ കൃഷി നഷ്ടം സംഭവിച്ചവർക്കുള്ള നൽകേണ്ട ആനുകൂല്യങ്ങളും ഇതുവരെയും നൽകിയിട്ടില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *