May 15, 2024

വൈദ്യുതി മുടങ്ങും

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ…

തുടർന്ന് വായിക്കുക…

വൈദ്യുതി മുടങ്ങും 

വൈദ്യുതി മുടങ്ങും 

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ 

വൈദ്യുതി മുടങ്ങും

Advertise here...Call 9746925419

താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസലുമായി മെയ് 21, 22 തിയതികളില്‍ രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 8547005060

തുടർന്ന് വായിക്കുക...

അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോപ്സ് മഴക്കാലത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് മെയ് 19ന് തുടക്കമാവും. അപകട മരണങ്ങള്‍ ആവര്‍ത്തിച്ച് വരുന്ന വരദൂര്‍ പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബോധവല്‍ക്കരണ നോട്ടീസ്…

തുടർന്ന് വായിക്കുക...

അരങ്ങ് കലോത്സവം: വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കള്‍

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അരങ്ങ്' വൈത്തിരി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കളായി. എസ്.കെ.എം.ജെ സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ മൂപ്പൈനാട്, വൈത്തിരി സി.ഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അയല്‍ക്കൂട്ടം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ അരങ്ങ് കലോത്സവം സംഘടിപ്പിക്കുന്നത്. രണ്ട്…

തുടർന്ന് വായിക്കുക...

പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന്

കല്‍പ്പറ്റ: പിഗ് ഫാര്‍മേഴ്‌സ് അസിസോസിയേഷന്‍(പിഎഫ്എ) ജില്ലാ സമ്മേളനം 17ന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ്, മറ്റു ഭാരവാഹികളായ കൈമാലില്‍ ജോണ്‍സണ്‍, റോയി മാന്തോട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

വിമന്‍ ചേംബര്‍ പ്രദര്‍ശന, വിപണന മേള 18 മുതല്‍

കല്‍പ്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദര്‍ശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരില്‍ 18, 19 തീയതികളില്‍ എസ്‌കെഎംജെ സ്‌കൂളിലെ…

തുടർന്ന് വായിക്കുക...

ജില്ലയുടെ പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

കൽപ്പറ്റ: ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ…

തുടർന്ന് വായിക്കുക...

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്

കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 20 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. സിറ്റിങില്‍ പുതിയ പരാതികള്‍ പരിഗണിക്കും.

തുടർന്ന് വായിക്കുക...

ചെരുപ്പ് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു താത്പര്യമുള്ളവര്‍…

തുടർന്ന് വായിക്കുക...

ത്രിദിന ശില്‍പശാല

കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വിഷയത്തില്‍ ത്രിദിന…

തുടർന്ന് വായിക്കുക...

ലക്കിടി കവാടത്തിലെ ചുമർ ചിത്രങ്ങൾ നാടിന് സമർപ്പിച്ചു

ലക്കിടി: ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടി…

തുടർന്ന് വായിക്കുക...

തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ വാർഷികം; സ്വാഗതസംഘം രൂപീകരിച്ചു

തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്, സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വയനാട് എം.പി, ഒ.ആർ കേളു എംഎൽഎ, ജില്ലാ…

തുടർന്ന് വായിക്കുക...

ഡോ.കെ.ജെ ജിഷയ്ക്ക് സ്വീകരണം നൽകി

പുൽപ്പള്ളി: മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി ബിരുദം നേടിയ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്‌ടർ…

തുടർന്ന് വായിക്കുക...

കബനിയിൽ മുന്നറിയിപ്പ്

കൊളവള്ളി: കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ അശ്രദ്ധമായി പുഴയിൽ ഇറങ്ങരു തെന്നും…

തുടർന്ന് വായിക്കുക...

സുനിൽ മെച്ചുനയെ ഡിവൈഎഫ്ഐ ആദരിച്ചു

വെണ്ണിയോട്: മികച്ച കലാ സംവിധാനത്തിനുള്ള 2023 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ സുനിൽ മെച്ചനയെ ഡിവൈഎഫ്ഐ വെണ്ണിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ…

തുടർന്ന് വായിക്കുക...

കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ട്ടം

കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങളും…

തുടർന്ന് വായിക്കുക...

ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന് ഹാഫിസ് മുഹമ്മദ്

കൽപ്പറ്റ: ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240515 185947
മുതിരേരി: മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നാഗകാവിൽ നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി. കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി കുഞ്ഞനിയൻ നമ്പൂതിരിപാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മേൽശാന്തിമാരായ പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരിയും, സുരേഷ് നമ്പൂതിരിയും സഹകർമ്മികരായി. ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ചടങ്ങുകൾ നാളെ നടക്കും. ഗണപതി ഹോമം നവകം, ...
Img 20240515 185715
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ. താലൂക്ക് തലത്തിൽ സെലക്ഷൻ നൽകിയ 30 പേർക്ക് വീതം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരീശിലനം ലഭിച്ച കുട്ടികളിൽ നിന്നാണ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നടത്തിയത് ...
Img 20240515 185255
അമ്പലവയല്‍: പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് ‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാകാം’ എന്ന പേരില്‍ 18, 19 തീയതികളില്‍ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ജനകീയ ശുചീകരണ കാമ്പയിനുമായി ബന്ധപ്പെട്ട് സെന്റ് മാര്‍ട്ടിന്‍സ് പളളി ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത ...
Img 20240515 185108
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184922
പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ, ഏഴാം മൈൽ ഭാഗത്ത് നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184738
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വാളാരംകുന്ന്, തെങ്ങുംമുണ്ട,പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റലകുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184550
കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സുയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10:30 ന് മാനന്തവാടി ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്ററില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടക്കും. ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ...
Img 20240515 174115canbogn
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 173954
മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസലുമായി മെയ് 21, 22 തിയതികളില്‍ രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 8547005060 ...
Img 20240515 173822
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോപ്സ് മഴക്കാലത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് മെയ് 19ന് തുടക്കമാവും. അപകട മരണങ്ങള്‍ ആവര്‍ത്തിച്ച് വരുന്ന വരദൂര്‍ പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബോധവല്‍ക്കരണ നോട്ടീസ് ...
Img 20240515 173645
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അരങ്ങ്' വൈത്തിരി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കളായി. എസ്.കെ.എം.ജെ സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ മൂപ്പൈനാട്, വൈത്തിരി സി.ഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അയല്‍ക്കൂട്ടം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ അരങ്ങ് കലോത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ...
Img 20240515 155925
കല്‍പ്പറ്റ: പിഗ് ഫാര്‍മേഴ്‌സ് അസിസോസിയേഷന്‍(പിഎഫ്എ) ജില്ലാ സമ്മേളനം 17ന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ്, മറ്റു ഭാരവാഹികളായ കൈമാലില്‍ ജോണ്‍സണ്‍, റോയി മാന്തോട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി ...
Img 20240515 155605
കല്‍പ്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദര്‍ശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരില്‍ 18, 19 തീയതികളില്‍ എസ്‌കെഎംജെ സ്‌കൂളിലെ ജിനചന്ദ്രന്‍ മെമ്മോറിയില്‍ ഹാളിലാണ് മേളയെന്ന് വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പാര്‍വതി ...
Img 20240515 155323
കൽപ്പറ്റ: ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍വഹിച്ചു. ലക്കിടി കവാടത്തില്‍ ഒരുക്കിയ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ഹൃദ്യമാവുമെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ...
Img 20240515 153424
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 20 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. സിറ്റിങില്‍ പുതിയ പരാതികള്‍ പരിഗണിക്കും ...
Img 20240515 153144
വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു താത്പര്യമുള്ളവര്‍ മെയ് 27 ന് വൈകിട്ട് 3.30 നകം പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 9496070383, 9447849320 ...
Img 20240515 153011
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി കെഐഇഡി ക്യാമ്പസില്‍ 22 മുതല്‍ 24 വരെ നടക്കുന്ന പരിശീലനത്തില്‍ എം.എസ്.എം മേഖലയിലെ സംരംഭകര്‍, എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ഡിജിറ്റല്‍ പ്രമോഷന്‍, ഇ- ...
Img 20240515 152837
ലക്കിടി: ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ് ഗേറ്റിനടുത്ത് തയ്യാറാക്കിയ ചുമർ ചിത്രങ്ങൾ നാടിന് സമർ പ്പിച്ചു. ജില്ലാ കലക്ടർ ഡോ. രേണ രാജ് ഉദ്ഘാടനം ചെയ്തു‌ ...
Img 20240515 131640
തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്, സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വയനാട് എം.പി, ഒ.ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി ...
Img 20240515 131450
പുൽപ്പള്ളി: മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി ബിരുദം നേടിയ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്‌ടർ കെ.ജെ ജിഷക്ക് സി.കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉപഹാരം സമ്മാനിച്ചു. ജയശ്രീ കോളേജ് ...
Img 20240515 110613
കൊളവള്ളി: കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ അശ്രദ്ധമായി പുഴയിൽ ഇറങ്ങരു തെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അധി കൃതർ അറിയിച്ചു ...
Img 20240515 100108
വെണ്ണിയോട്: മികച്ച കലാ സംവിധാനത്തിനുള്ള 2023 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ സുനിൽ മെച്ചനയെ ഡിവൈഎഫ്ഐ വെണ്ണിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു മേഖല സെക്രട്ടറി ജിതേഷ്, പ്രസിഡൻ്റ് വിപിൻ, വി.എൻ ഉണ്ണികൃഷ്ണ‌ൻ, മനു ജോസഫ്, വിനോദ്, സ്മ‌ിജിത്ത്, അഭിജിത്ത് ...
Img 20240515 095913
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങളും മരക്കൊമ്പുകളും വൈദ്യുതിയിൽ പൊട്ടിവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ സച്ചിദാനന്ദൻ്റെ വീടിനു മുകളിലേക്ക് മരം വീണു ഓടുകളും വാട്ടർ ടാങ്കും തകർന്നു ...
Img 20240515 095553
കൽപ്പറ്റ: ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്ര കുമാർ ഹാളിൽ നടന്ന 183മത് പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപദാനങ്ങൾക്കും കെട്ടുകഥകൾക്കും അപ്പുറമുള്ള ബാബുരാജിനെ തേടിയുള്ള യാത്രയായിരുന്നു അത്.1990 തുടങ്ങി 2022 ...
Img 20240515 095318
തരുവണ: തരുവണ കക്കടവ് മുണ്ടകുറ്റി റോഡ് ചളിക്കുളമായി മാറി. കക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡാണ് ചളിക്കുളമായി മാറിയത്. പാലം ഉദ്ഘാടനം കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ലെന്ന് പ്രദേശ വാസികൾ കുറ്റപ്പെടുത്തി. ഇതുവഴി നിത്യവും നിരവധി വാഹനങ്ങളും, അതോടൊപ്പം കാൽനട യാത്രക്കാരും പോകുന്നുണ്ട്. പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഓഫീസുകൾ കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്തു ...
Img 20240515 092931
ബത്തേരി: വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ് തകർത്ത് നാട്ടിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ ഭീതിവിതച്ചു. കുറിച്യാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വനത്തിൽ നിന്നാണ് ഒറ്റയാൻ നാട്ടിൽ ഇറങ്ങിയത്. രണ്ടാം നമ്പർ തേൻകുഴി ഭാഗത്തെ റെയിൽഫെൻസിങ് തകർത്താണ് ചൊവ്വാഴ്‌ച പകൽ പതിനൊന്നു മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത്. തോട്ടങ്ങളിലൂടെ സഞ്ചരിച്ച കാട്ടാന അക്രമ സ്വാഭാവത്തിലായിരുന്നെന്ന് നാട്ടുകാർ ...
Img 20240515 092614
മാനന്തവാടി: ഇന്നലെ രാത്രി 12:15 ഓടെയാണ് തലപ്പുഴ ടൗണിന് സമീപം ഇരുചക്ര വാഹനം കത്തിനശിച്ചത്. അപകടത്തിൽ ആർ ക്കും പരിക്കില്ല. കാട്ടികുളം സ്വദേശിയുടെ വാഹനമാണ് എന്നാണ് പ്രാഥമിക നിഗമനം ...
Img 20240515 085239
പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ ഭൂദാനത്തും പരിസരങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു. ഫെബ്രുവരിയിലാരംഭിച്ച ഡെങ്കിപ്പനി ദിവസേന പടരുന്നുമുണ്ട്. ശക്തമായ ശരീരവേദനയും പനിയുമാണു പ്രധാന ലക്ഷണം. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു രോഗം പടർത്തുന്നത്. ഭൂദാനത്ത് 20ലധികം പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് പനി ബാധിച്ച വീടുകളുമുണ്ട്. അയൽ വീടുകളിലേക്കും ഇതു പടരുമെന്ന ആശങ്കയുമുണ്ട്. ആരോഗ്യപ്രവർത്തകർ ബോധവൽക്കരണവും മുൻകരുതൽ നടപടികളും ...
Img 20240515 083936
കൽപ്പറ്റ: ഓൾ കേരള ടൈൽസ് & സാനിറ്ററിസ് ഡീലേഴ്‌സ് വയനാട് ജില്ലാ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ. മുജീബ് കാട്ടിയത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൻ എം സലീം സെക്രട്ടറിയായും, എ റഫീഖ് ട്രഷററായും, യൂസുഫ് ചിങ്ളി, ഇ പി ജാഫർ വൈസ് പ്രസിഡന്റായും, ബിജേഴ്സ്, ജാഫർ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മുസ്തഫ ചിങ്ളി, അബ്ദുൽ ...
Img 20240515 082504
മുണ്ടക്കെെ: വീമാനയാത്രയെന്ന ചിരകാലസ്വപ്നം യഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് എച്ച്.എം.എല്‍ തേയില തോട്ടം തോഴിലാളികള്‍. ഇവരെ ഓൾ കേരള ടൂറിസം അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്‍റ് രമിത്ത് രവി അനുമോദിച്ചു. എച്ച് എം എല്‍ അസിസ്റ്റന്‍റ് മാനേജര്‍ അരുണ്‍ദ്വീപ്, വെല്‍ഫെയര്‍ ഓഫീസര്‍ ഷിനു പി കെ, കൂടാതെ ടുറിസം അസോഷിയേഷന്‍ ഭാരവാഹികളായ അലിബ്രാന്‍, അനീഷ് വരദൂര്‍, മനുമത്തായി, അജല്‍ജോസ്, ...
Img 20240514 210017
ബത്തേരി: മലപ്പുറം എടരിക്കോട് ഫുട്ബോൾ കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ സുൽത്താൻ ബത്തേരി ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി. തൃശൂർ സിഎഫ്എ യെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഇതിഹാദ് ജേതാക്കളായത്. ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി ഇതിഹാദിന്റെ ഷാരോണിനെയും മികച്ച ഗോൾ കീപ്പറായി അബിൻ തോമസിനെയും തെരഞ്ഞെടുത്തു. ആസിഫ് ...
Img 20240514 205705
മുട്ടിൽ: വിദ്യാഭ്യാസത്തിനപ്പുറം മനുഷ്യത്വവും സാംസ്കാരികതയും പഠിപ്പിക്കുക വഴി പുതു തലമുറയെ നേർവഴിയിൽ നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ആയതിനാൽ ഒരോ വിദ്യാലയങ്ങളുടെയും നിർമ്മിതികൾ സാമൂഹികവും സാസ്‌കാരികവുമായ ഉന്നതിക്കാണെന്നും ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പ്രസ്താവിച്ചു. പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂകൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്ര പോകുന്ന സ്‌കൂൾ ...
Img 20240514 204354
കാക്കവയൽ: കാക്കവയൽ ഹയർ സെക്കന്ററി സ്‌കൂൾ, കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഫോക്കസ് പോയന്റ് 2024' എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റേഷൻ ക്ലാസും പ്ലസ് വൺ ഏകജാലകം അഡ്മിഷൻ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ.റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ടി.എം ബിജു ഉദ്ഘാടനം ചെയ്തു. കരിയർ ...
Img 20240514 204204
വെള്ളമുണ്ട: എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന യൂണിറ്റ് തല പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി , ബ്ലോക്ക് പ്രസിഡണ്ട് കെ കെ ഇസ്മായിൽ, ജുബൈരിയത്ത്, ...
Img 20240514 203933
കല്‍പ്പറ്റ: പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേ കാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട്, മുട്ടില്‍മല, കോടാലി രാമന്‍ എന്ന രാമന്‍(59)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2019 സെപ്തംബര്‍ മാസത്തിലാണ് സംഭവം. അന്നത്തെ കല്‍പ്പറ്റ പോലീസ് ...
Img 20240514 203510
ബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പൂമല മക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 22 പേരും ഫസ്റ്റ് ക്ലാസ് നേടി. 16 പേർ 80% ത്തിൽ അധികം മാർക്ക് നേടി. 96.6% മാർക്ക് നേടി ആരോൺ ജേക്കബ് തോമസ് ഒന്നാം സ്ഥാനത്തെത്തി. സയൻസ്, ഐ.ടി വിഷയങ്ങളിൽ മുഴുവൻ മാർക്കും ...
Img 20240514 202518
തലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പകർച്ചപ്പനികൾ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തലപ്പുഴ ഗോതാവരി കോളനിയിൽ മഴക്കാല രോഗ ബോധവൽക്കരണവും, സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീരിൻന്റെ വിതരണവും, ധൂമ ചൂർണ്ണ വിതരണവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ കുറിച്ചും, രോഗ പ്രതിരോധ ...
Img 20240514 202033
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗവും, ഹാജിമാർക്കുള്ള യാത്രയയപ്പും നാളെ രാവിലെ 10.30.ന് നാലാം മൈൽ സി.എ.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. രാവിലെ 10.30ന് വർക്കിംഗ് കമ്മിറ്റി യോഗവും 12മണിക്ക് ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും നടത്തപ്പെടും. മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും, മണ്ഡലം ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്. സി.പി ...
Img 20240514 201716
കൽപ്പറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അങ്കണവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് സർക്കുലറിൽ തൊഴിൽ വകുപ്പ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന ...
Img 20240514 201354
ഇരുളം: ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനി യിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകട മുണ്ടായത്. കെ-ഫോണിൻ്റ കേബിൾ ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാ യിരുന്നു. ഫയർഫോഴ്‌സും പോലീസും ചേർ ന്നുളള തിരച്ചിലിലാണ് മൃതദേഹം കണ്ട ത്തിയത്. മൃതദേഹം നെല്ലങ്ങാട് സെൻ്റ് മേരീസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ ...
Img 20240514 190130
വാര്യാട്: വാര്യാട് ഖത്തർ ബേക്കറിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...
Img 20240514 185925
കൊളവള്ളി: മീൻ പിടിക്കുന്നതിനിടെ കൊളവള്ളിയിൽ കബനി പുഴയിൽ കാണാതായ അയ്യംകൊല്ലി രാജ്‌കുമാർ (24)ന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിടുന്നതിനിടെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു രാജ്‌കുമാർ. ഫയർഫോഴ്‌സ്, പുൽപ്പള്ളി പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത് ...
Img 20240514 184410
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് കീഴില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദം, അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍, പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ്, ഫീസ് ഇളവുണ്ടായിരിക്കും. അപേക്ഷാ ഫീസ് ...
Img 20240514 184208
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ പുഴയ്ക്കൽ, കാലിക്കുനി, കള്ളം തോട്, അയിനിക്കണ്ടി, കാവുമന്ദം ടൗൺ, എട്ടാം മൈൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240514 183920
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി. മാനന്തവാടി ഉപജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 1200 ഓളം അധ്യാപകര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഭാഷ, വിഷയാടിസ്ഥാനത്തിലുമാണ് പരിശീലനം. വിദ്യാകരണം ജില്ലാ കോ-ഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് ...
Img 20240514 182116
കൽപ്പറ്റ: ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍-714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം മെയ് 17 ന് പിഎസ്സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോറം (ബയോഡാറ്റ), യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവയുമായി എത്തണമെന്ന് ...
Img 20240514 174450
കൽപ്പറ്റ: ജില്ലയുടെ കവാടമായ ലക്കിടി എന്‍ട്രന്‍സ് ഗേറ്റില്‍ നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ വൈഫൈ 2023 ന്റെ (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി ലഭിച്ച സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ജില്ലയുടെ പ്രധാന ...
Img 20240514 174240
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധർ വിളവെടുപ്പിന് പാകമായ ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍ നട്ടുപരിപാലിച്ച വാഴകളാണ് നശിപ്പിച്ചത്. പുഴയ്ക്കടുത്തുള്ള രണ്ട് ഏക്കറില്‍ രണ്ടായിരത്തോളം വാഴയാണ് നട്ടത്. വാള് കൊണ്ടും, കത്തി കൊണ്ടും വാഴ വെട്ടി മുറിച്ചതായിട്ടാണ് കാണാൻ കഴിഞ്ഞതെന്ന് ദൃസാക്ഷികൾ പറഞ്ഞു ...
Img 20240514 174114
നെടുമ്പാല: നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ നിന്നും രാവിലെ വിദ്യാലയത്തിൾ എത്തിക്കുന്നതിനും വൈകീട്ട് തിരികെയെത്തിക്കുന്നതിനും പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ, ജീപ്പ് ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 22 നകം ക്വട്ടേഷനുകള്‍ ...
Img 20240514 173947
കല്‍പ്പറ്റ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കണിയാമ്പറ്റ സ്വദേശിയായ യുവാവിന്റെ പേരില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ ...