May 19, 2024

നവകേരള നിര്‍മാണം : ധനസമാഹരണ യജ്ഞം തുടങ്ങി

0
Munderi Ghss Schoolil Mukyamanthriyude Dhurithaswasa Nithiyilekulla Dhanasamaharanam Shanu Iqbal Ninnu Principal P T Sajeevan Sweekarikunnu

  പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ജനകീയ പങ്കാളിത്തതോടെ നടത്തുന്ന സാമ്പത്തിക സമാഹരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തുന്നത്. മാനന്തവാടി ഡയാന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്  ക്ലബിന്റെ സംഭാവനയായ ഒരു ലക്ഷം രൂപയുടെ ചെക്ക്  ക്ലബ് പ്രസിഡന്റ് ഡോ.രഞ്ജിത്തില്‍ നിന്ന് ഏറ്റുവാങ്ങിയാണ്  മന്ത്രി ധനസമാഹരണത്തിന് തുടക്കം കുറിച്ചത്. ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രി നഗരസഭാ ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം വ്യാപാര സ്ഥാപനങ്ങള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചു. ഫിറ്റ്‌നസ് വേള്‍ഡ് ഭാരവാഹി കൃഷ്ണകുമാര്‍, അഡ്വ.എം മണി എന്നിവര്‍ ചേര്‍ന്ന് 75000 രൂപയും വ്യവസായ ഗ്രൂപ്പായ അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമസ്ഥരായ അറയ്ക്കല്‍ കുടുംബാംഗങ്ങള്‍ 1 ലക്ഷം രൂപയും  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മത്സ്യ-മാംസ മാര്‍ക്കറ്റിലും വിവിധ വ്യാപാരസ്ഥാപനങ്ങളിലും ഫണ്ട് ശേഖരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, തഹസില്‍ദാര്‍ എന്‍.ഐ ഷാജു, ശോഭ രാജന്‍, പി.ടി ബിജു, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എ വിന്‍സെന്റ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.   

  സെപ്റ്റംബര്‍ 15 വരെയാണ് സാമ്പത്തിക സമാഹരണ യജ്ഞം നടത്തുന്നത്.  ഓരോ പ്രദേശത്തേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സമാഹരണം നടത്തുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *