May 16, 2024

പട്ടികജാതി പട്ടിക വർഗ്ഗക്കാരെ സ്വയം സംരംഭകരാക്കാൻ കേന്ദ്ര പദ്ധതി.: ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി

0
Img 20181024 Wa0013
പട്ടികജാതി പട്ടിക പർഗ്ഗക്കാരെ സ്വയം സംരംഭകരാക്കാൻ കേന്ദ്ര പദ്ധതി.

കൽപ്പറ്റ: രാജ്യത്തെ പട്ടിക ജാതി പട്ടികവർഗ്ഗക്കാരെ സ്വയം സംരഭകരാക്കുകയും  കൂടുതൽ തൊഴിൽ  അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേന്ദ്ര പദ്ധതി. ഇതിന്റെ ഭാഗമായി  ദേശീയ ചെറുകിട  വ്യവസായ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ     സംരംഭകർക്ക് വേണ്ടി കൽപ്പറ്റയിൽ ഏക ദിന പരിശീലനം നടത്തി.    2016- 17 കേന്ദ്ര ബജറ്റ് പ്രസംഗത്തിലൂടെ 2020  വരെയുള്ള  നാല് സാമ്പത്തിക വർഷങ്ങളിലേക്ക്  490 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  കേന്ദ്ര സർക്കാർ എം.എസ്. എം. ഇ മന്ത്രാലയം  രൂപീകരിച്ച ദേശീയ പട്ടികജാതി- പട്ടികവർഗ്ഗ ഹബ്ബ് വഴി, പരിശീലനം സാമ്പത്തിക സഹായം, സാങ്കേതിക  സഹായം എന്നിവ നൽകും.    . 
പുതിയതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്ക് മാർക്കറ്റിംഗിലും  സഹായിക്കും. എം.എസ്. എം.ഇ. ഡാറ്റാ ബാങ്ക്, വെണ്ടർ ഡവലപ്മെന്റ് പദ്ധതികൾ, മാർഗ്ഗ നിർദ്ദേശ ശേഷി രൂപീകരണം, സാമ്പത്തിക സഹായങ്ങൾക്കുള്ള പിന്തുണ , വിതരണ കാരുടെ കൺസോർഷ്യം ,വിപണനത്തിനുള്ള സഹായം , മാനേജ്മെന്റ് ഇൻഫർമേഷൻ  സിസ്റ്റം തുടങ്ങിയ കാര്യങ്ങൾ എൻ .എസ്. ഐ.സി. ഏകോപിപ്പിക്കും. 
    കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന  പരിശീലന പരിപാടി  ദേശീയ ചെറുകിട  വ്യവസായ കോർപ്പറേഷൻ   സോണൽ ചീഫ് ജനറൽ മാനേജർ  പി. രവികുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. എസ്. ഐ. എ പ്രസിഡണ്ട്  എ. ഭാസ്കരൻ , എൻ.എസ്. ഐ. സി. ബ്രാഞ്ച് മാനേജർ  ജിയോ  ജോൺ, ഡവലപ്മെന്റ് ഓഫീസർ എസ്.വി. ശിവരാജ്, 
 
അസിസ്റ്റന്റ്  ജില്ലാ വ്യവസായ    ഓഫീസർ  പി.എസ്. കലാവതി,  വയനാട് ജില്ലാ ലീഡ് ബാങ്ക് മാനേജർ,  എസ്. വിനോദ് , ലജിത മോൾ,  വിഎം. മുഹമ്മദ് കോയ,  കെ രാധാകൃഷ്ണൻ ,  ദിനേശ് കുമാർ   , വിജയരാജൻ, കുഞ്ഞികൃഷ്ണൻ,  മണികണ്ഠൻ ,എന്നിവർ പ്രസംഗിച്ചു. 

[ga

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *