May 22, 2024

പോലീസിന്റെ പെരുമാറ്റമറിയാൻ ടീഷർട്ടുമിട്ട് എസ്.പി. ബുള്ളറ്റിൽ സവാരിക്കിറങ്ങി.

0
കൽപ്പറ്റ:  ലോക്ക്  ഡൗൺ കാലത്ത് പൊതുജനങ്ങളോട് പോലീസ് എങ്ങനെ പെരുമാറുന്നു എന്ന് അറിയാൻ ജില്ലാ പോലീസ് ചീഫ്  ബുള്ളറ്റിൽ സവാരിക്കിറങ്ങി.കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ  എസ്.പി. ബുള്ളറ്റിൽ ടീഷർട്ട് ഇട്ട്  ഇറങ്ങിയത്.  ഇവരെ തിരിച്ചറിയാത്ത ചില പോലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റ് കൈകാണിച്ച് നിർത്തുകയും യാത്രാവിവരം  അന്വേഷിക്കുകയും ചെയ്തു .  ഇതിനിടയിലാണ് മേൽ ഉദ്യോഗസ്ഥരെ പോലീസുകാർ തിരിച്ചറിഞ്ഞത്.  പോലീസിൻറെ പെരുമാറ്റം സംബന്ധിച്ച പൊതു ജനങ്ങൾക്കിടയിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു പട്രോളിങ് .
 
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്നവരെ സൂപ്പർ വിഷൻ ചെക്കിന്റെ ഭാഗമായി മഫ്തിയിൽ കൽപ്പറ്റ ടൗണിൽ എത്തിയപ്പോൾ ജനമൈത്രി ജംഗ്ഷനിലും,  പിണങ്ങോട് ജംഗ്ഷനിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൽപ്പറ്റ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും കൃത്യമായി വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചിട്ടുളളതും, യാത്രാ രേഖകളും ഡിക്ലറേഷനും ആവശ്യപ്പെടുകയും ചെയ്തിട്ടുളളതാണ്. ഇത്തരത്തിൽ ശരിയായ രീതിയിലും മാന്യമായും പെരുമാറി ഡ്യൂട്ടി ചെയ്ത കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർക്കും, ജാക്സൺ റോയി, സബിൻ ശശി എന്നീ പോലീസുകാർക്കും അപ്രിസിയേഷൻ ലെറ്റർ നൽകിയിട്ടുളളതാണ്.

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്നവരെ സൂപ്പർ വിഷൻ ചെക്കിന്റെ ഭാഗമായി മഫ്തിയിൽ കൽപ്പറ്റ ടൗണിൽ എത്തിയപ്പോൾ ജനമൈത്രി ജംഗ്ഷനിലും, പിണങ്ങോട് ജംഗ്ഷനിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൽപ്പറ്റ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും കൃത്യമായി വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചിട്ടുളളതും, യാത്രാ രേഖകളും ഡിക്ലറേഷനും ആവശ്യപ്പെടുകയും ചെയ്തിട്ടുളളതാണ്. ഇത്തരത്തിൽ ശരിയായ രീതിയിലും മാന്യമായും പെരുമാറി ഡ്യൂട്ടി ചെയ്ത കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർക്കും, ജാക്സൺ റോയി, സബിൻ ശശി എന്നീ പോലീസുകാർക്കും അപ്രിസിയേഷൻ ലെറ്റർ നൽകിയെന്ന് എസ്.പി. വ്യക്തമാക്കി. എന്നാൽ സബ് കലക്ടറും താനും ഒരുമിച്ചല്ല, പരിശോധനക്ക് ഇറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *