May 17, 2024

യു.ഡി.എഫിനെ പരിഹസിക്കാൻ വാർത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രി 18 ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് കെ.എൽ. പൗലോസ് .

0
മുഖ്യമന്ത്രി പിണറായി വിജയന്റെ വൈകുന്നേരങ്ങളിലെ കോവിഡ് പത്രസമ്മേളനങ്ങൾ തന്റെ സർക്കാരിന്റെ വീഴ്ചകളും, അഴിമതികളും മറച്ചുവെയ്ക്കാൻ യു.ഡി.എഫിനെ അപഹസിക്കാനും തന്റെ സർക്കാരാണ് ലോകത്തിൽത്തന്നെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ മുന്നിലെന്നും സ്ഥാപിക്കാനുമുള്ള കേവല തള്ളലുകളായി അധപതിച്ചിരിക്കുകയാണെന്നും കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് ആരോപിച്ചു. സർക്കാരിന്റെ ഭാഗത്തുള്ള ഏതെങ്കിലും വീഴ്ചകൾ പ്രതിപക്ഷം പുറത്തു പറഞ്ഞാൽ അതു് കോവിഡ് പ്രതിരോധത്തെ തകർക്കാനും നാട്ടിൽ രോഗം വ്യാപിപ്പിക്കാനുമായിട്ടാണെന്നാണ് മുഖ്യൻ തട്ടി വിടണതു്. ഇതു് കേട്ട് കേട്ട് മനം പുരളുമ്പോൾ മനസ്സിൽ നിന്നു മുയർന്നു വരുന്ന സംശയങ്ങൾ ഏറെയാണ്.                               
1. പ്രവാസികളോ, അന്യ സംസ്ഥാനത്തു നിന്നുള്ളവരോ കേരളത്തിലേക്ക് വരുന്നതിന് രജിസ്ട്രേഷൻ പാടില്ലന്ന് 
യു.ഡി.ഫ് പറഞ്ഞിട്ടുണ്ടോ?    
2. പുറത്തു നിന്നു വരുന്നവർക്ക് ക്വാറന്റൈൻ വേണ്ടന്ന് യു ഡി.എഫ് പറഞ്ഞിട്ടുണ്ടോ?                    
3. തിരുവനന്തപുരത്തു് മുഖ്യന്റെ മൂക്കിനു താഴെ കോവിഡ് സാമൂഹ്യ വ്യാപനം നടന്നതു് യു.ഡി.എഫിന്റെ കുറ്റമാണോ?   
ആളുകൾ കൂട്ടം കൂടരുതെന്ന് ദിവസവും പറയുന്ന മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച
4. തിരുവനന്തപുരത്ത് കീം പരീക്ഷ നടത്തി വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും കോവിഡ് പകർന്നതിൻറെ ഉത്തരവാദിത്വം യുഡിഎഫിന് ആണോ?
  5.ഡോക്ടർമാരാടക്കമുളള ആരോഗ്യ പ്രവൃത്തകർക്കും ഉന്നത പോലീസുദ്യോഗസ്ഥന്മാർക്കും കോവിഡ് പിടിക്കുന്നതു് യു.ഡി.എഫിന്റെ ഏതെങ്കിലും കുഴപ്പം കൊണ്ടാണോ?                       6. ഇവർക്ക് ഗുണനിലവാരമുള്ള മാസ്ക്കുകളും, പി പി ഇ കിറ്റുകളും നൽകാത്തതിന്റെ ഉത്തരവാദിത്വം യു.ഡി.എഫിനാണോ?           
7. എത്രയോ പതിറ്റാണ്ടുകളായി ആരോഗ്യ രംഗത്ത് ലോക നിലവാരത്തിലെത്തിയിരുന്ന കേരളം പിണറായിയുടെ കാലത്തു മാത്രമാണോ  
മികവ് നേടിയതു്?                              
  8. ആ കേരളത്തിൽ ഇന്ത്യയിൽത്തന്നെ ആദ്യമായി കോവിഡ് സാമൂഹ്യ വ്യാപനം നടന്നതും ആരുടെ വിഴ്ചയാണ്?                        9. ഇപ്പോഴും രാജ്യത്ത് ആറു സംസ്ഥാനങ്ങളിൽ ഇതുവരെ ഒറ്റ കോവിഡ് മരണവും ഉണ്ടായിട്ടില്ലന്നതു് പിണറായിക്കറിയുമോ?        
10. രാജ്യത്തു പതിനഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് ബാധിതർ പതിനായിരത്തിൽ താഴെയാണെന്ന് മുഖ്യന് അറിയാത്തതാണോ?         
11. രാജ്യത്തു് ഏഴ് സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് മരണം ഇരുപതിൽ താഴെയാണെന്ന് പിണറായി മറച്ചു പിടിക്കുന്നതെന്തിനാണ് ?    
12. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ധാരാവിയിൽ ആളിപ്പടർന്ന കോവിഡിനെ അവർ പിടിച്ചു കെട്ടി. അതിന് അവർക്ക് അന്താരാഷ്ട്ര പ്രശംസ നേടിയതും പിണറായി അറിഞ്ഞോ ?   അപ്പോഴാണ് തിരുവനന്തപുരത്തു് സാമൂഹ്യ വ്യാപനം വ്യപിച്ചതു്.                       
13. കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റ രഹസ്യമായി കൈമാറാൻ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് സിക്രട്ടറി ഒരു വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടത് പാർട്ടി നയത്തിന്റെ പിൻബലത്തിലായിരുന്നോ?                                                14. അന്ന് അത് അസാധാരണമായ സാഹചര്യത്തിലെടുത്ത അസാധാരണമായ തീരുമാനം എന്ന് പറഞ്ഞ് അതിനെ പിന്തുണച്ച സഖാക്കൾ വിഷയം കോടതിയിലെത്തിയപ്പോൾ കണ്ടം വഴി ഓടിയതെന്താണ്?              
15. ബിവറേജിന്റെ കുത്തകയായിരുന്ന മദ്യവില്പന ബാർ മുതലാളിമാർക്ക് സൂത്രത്തിൽ കൈമാറാൻ കോവിഡിന്റെ മറവിൽ ആപ്പുണ്ടാക്കി കോടികൾ തട്ടിയതു് പുറത്തു കൊണ്ടുവന്നതാണോ യു ഡി.എഫ്. ചെയ്ത തെറ്റ്?    
16. ഇ- മൊബിലിറ്റി കൺസൾട്ടൻസി കരാർ വകുപ്പ് മന്ത്രി പോലും അറിയാതെയും ടെൻഡണ്ടർ വിളിക്കാതെയും വിദേശ കമ്പനിക്ക് നൽകിയത് പുറത്തായതാണോ യു.ഡി.എഫിനെ അപഹസിക്കാൻ കാരണം?                                
17. മുഖ്യന്റെ കീഴിലുള്ള വകുപ്പിൽ പ്രിൻസിപ്പൽ സിക്രട്ടറിയുടെ ശുപാർശ പ്രകാരം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പെണ്ണുങ്ങളെ വലിയ ശമ്പളത്തിൽ നിയമിച്ചത് പുറത്തായതാണോ മുഖ്യന്റെ ക്ഷോഭത്തന് കാരണം ?                              18. തന്റെ പ്രിൻസിപ്പൽ സിക്രട്ടറിയും ഐ.റ്റി ഫെലോയും നേരത്തേ പറഞ്ഞ പെണ്ണുങ്ങളും ചേർന്ന് കള്ളക്കടത്തു കാർക്കും അഴിമതിക്കാർക്കും വിദേശ കുത്തകകൾക്കും വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് കളളന്മാരുടെ താവളമാക്കിയതാണോ പിണറായിയുടെ മിടുക്ക് ?      
ചുരുക്കത്തിൽ സ്വന്തം വീഴ്ചകളും അഴിമതിയും മറച്ചുവെയ്ക്കാൻ യു.ഡി.എഫിനെ വൈകുന്നേരങ്ങളിൽ ചീത്ത വിളിച്ചാൽ പരിഹാരമാകുമോ? പൊതു ജനം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പൗലോസ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *