September 27, 2023

എള്ളു മന്ദത്ത് കൃഷി പാഠശാലക്ക് തുടക്കമായി

0
mty-ellumannam-7.jpg
.



 മാനന്തവാടി ∙ :കൃഷി ചെയ്യാനും കൃഷി കണ്ട് പഠിക്കാനും താൽപര്യമുള്ളവർക്ക്
അവസരമൊരുക്കി എടവക  പഞ്ചായത്തിലെ എള്ളുമന്ദം ഇക്കോ ഫ്രണ്ട്സ് കർഷക
സ്വാശ്രയ സംഘത്തിന്റെ കൃഷി പാഠശാലക്ക് തുടക്കമായി.
കൃഷി ഡപ്യൂട്ടി ഡയറക്ടർ ടി. സിബി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്
സി.കെ. അന്തറാം അധ്യക്ഷത വഹിച്ചു.  എടവക കൃഷിഒാഫിസർ വി. സായൂജ്, കെ.ജി.
രാമകൃഷ്ണൻ, ഡോ. പി. നാരായണൻ നായർ, എം. ഗംഗാധരൻ, പി.ജെ. മാനുവൽ എന്നിവർ
പ്രസംഗിച്ചു. കൃഷി ചെയ്‌ത് വിളവുണ്ടാക്കുക മാത്രമല്ല എള്ളുമന്ദത്തെ
കർഷകരുടെ ലക്ഷ്യം. ഇവരുടെ കൃഷിയിടങ്ങൾ വിത്തുൽപാദന കേന്ദ്രം കൂടിയാണ്.
തികച്ചും ജൈവരീതിയിൽ നടീൽ വസ്‌തുക്കൾ ഉൽപാദിപ്പിച്ചും സംഭരിച്ചും
കർഷകരിലേക്ക് എത്തിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *