May 17, 2024

കാർഷിക ഗവേഷണങ്ങൾ കർഷകൻ്റെ കൃഷിയിടത്തിൽ വേണം

0
Img 20211207 122912.jpg
അമ്പലവയൽ:വയനാട് കർഷക കൂട്ടായ്മ
അമ്പലവയൽ: രോഗ- കീടബാധകളും, കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ, കാർഷിക ഗവേഷണങ്ങൾ നടക്കണമെന്ന് വയനാട് കർഷക കൂട്ടായ്മ പ്രസിഡണ്ട് ഇ പിഫിലിപ്പുകുട്ടി ആവശ്യപ്പെട്ടു. കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലവയൽ ആർ എ ആർ എസ് നു മുമ്പിൽ നടന്ന സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷങ്ങൾ ശമ്പളം വാങ്ങി ഓഫീസിലിരുന്നു കൊണ്ട് ഗവേഷണ ഉദ്യോഗസ്ഥർ ഗവേഷണങ്ങൾ കൊണ്ട് കൃഷിക്കാരന് യാതൊരു ഗുണവുമില്ല. വയനാടിൻ്റെ കാലാവസ്ഥക്കും, പ്രകൃതിക്കും അനുയോജ്യമായ അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ കർഷകന് ലഭ്യമാക്കാൻ നടപടി വേണം. കൃഷിയിടത്തിലെ വിളകളുടെ രോഗബാധക്ക് ഒരു പരിഹാരമുണ്ടാക്കാൻ ഇവരുടെ ഗവേഷണങ്ങൾ കൊണ്ട് നാളിതുവരെ സാധിച്ചിട്ടില്ല. 
   ഇതിന് മാറ്റം വന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
  ജോയി മണ്ണാർതോട്ടം അധ്യക്ഷത വഹിച്ചു. ഷിജു സെബാസ്റ്റ്യൻ, ബെന്നി വട്ടപ്പറമ്പിൽ, ബിനോയ് നടവയൽ, സെബാസ്റ്റ്യൻ കടൽ മാട്, ജസ്റ്റിൻ കട്ടക്കയം, ജയപ്രഭ ചെറുകുന്ന്, സതീഷ് കോട്ടത്തറ, മനോജ് കടുപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *