പുൽവാമ ദിനാചരണം
കൽപ്പറ്റ:
പുൽവാമ ദിനത്തോടനുബന്ധിച്ച് വയനാട് സി.ആർ.പി.എഫ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആദിമുഖ്യത്തിൽ വസന്ത കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
രാവിലെ അഞ്ച് മണിക്ക് ലക്കിടിയിലുള്ള വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നടത്തിയ ചടങ്ങിൽ കേരള സി.ആർ.പി.എഫ്. വാരിയേർസ് സംസ്ഥാന പ്രസിഡന്റ് പി.കെ ..ഹരിദാസ്, വയനാട് സി.ആർ.പി.എഫ്. വാരിയേർസ് ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് മാത്യു ,പി. ആർ. ഓ ഇബ്രാഹിം ,വിമൽ കുമാർ ,സജീവൻ , തോമസ്, നീതീഷ് പ്രമോദ്, റെജി ജോസഫ് തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
ശേഷം ചേർന്ന അനുശോചന സമ്മേളനത്തിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ്, മുൻപഞ്ചായത്ത് പ്രസിഡണ്ട് ഉം ബ്ലോക്ക് മെമ്പറുമായ ഉഷാകുമാരി , വാർഡ് മെമ്പർ ജ്യോതിഷ്, നെഗൻസ് ആർട്ട്സ് ആൻറ് സ്പോർട്‌സ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Leave a Reply