മലക്കാട് മഹാദേവ ക്ഷേത്രത്തിലേക്ക് എണ്ണ സമർപ്പണം നടത്തി
മീനങ്ങാടി : ബത്തേരി താലൂക്ക് എൻ എസ് എസ് യൂണിയൻ മീനങ്ങാടി മലക്കാട് മഹാദേവ ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയോടെ എണ്ണ സമർപ്പണം നടത്തി. മീനങ്ങാടി പി ബി എം ഹോസ്പിറ്റൽ പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര ബത്തേരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബത്തേരി താലൂക്ക് എൻഎസ്എസ് യൂണിയന്റെ കീഴിലുള്ള വിവിധ കരയോഗങ്ങളിൽ നിന്നു പ്രവർത്തകർ പങ്കെടുത്തു. വൈത്തിരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് കെ കെ സുധാകരൻ നായർ, ബത്തേരി താലൂക്ക് യൂണിയൻ സെക്രട്ടറി സി എൻ ഉണ്ണിക്കൃഷ്ണൻ, അംഗങ്ങൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. മലക്കാട് മഹാദേവക്ഷേത്രം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്,സെക്രട്ടറി രവി ചേണാല്‍, ക്ഷേത്ര ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.
Leave a Reply