May 20, 2024

സെബാസ്റ്റ്യന്റെ ആത്മഹത്യ: അധികൃതർ മറുപടി പറയണം: ഡബ്ള്യു ടി എ

0
Img 20240312 192202jqfflqf

കൽപ്പറ്റ: ജില്ലയിലെ ഉദ്യോഗസ്ഥ ലോബിയുടെ തെറ്റായ തീരുമാനങ്ങൾ മൂലം പ്രതിസന്ധിയിലായ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതിൽ അധികൃതർ മറുപടി നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. കുറുവ ദ്വീപ് അടച്ചതോടെ ജീവിതം വഴിമുട്ടിയാണ് സെബാസ്റ്റ്യൻ എന്ന ഹോട്ടലുടമ ആത്മഹത്യ ചെയ്തത്.

സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ചില ഉദ്യോഗസ്ഥർ എടുക്കുന്ന അപക്വമായ നിയന്ത്രണങ്ങളിൽ കറങ്ങി ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണ്. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇന്ന് ആത്‌മഹത്യയുടെ വക്കിലാണ്. പ്രതിസന്ധിക്കു അടിയന്തിര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഡബ്ള്യു ടി എ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

സെബാസ്റ്റ്യന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു. ചെയർമാൻ സൈതലവി കെ പി, സെക്രട്ടറി സൈഫുള്ള , കൺവീനർ അൻവർ മേപ്പാടി, മനോജ്, ഹൈദർ ബാബു, സിന്ധു, അബ്ദുറഹിമാൻ, പ്രബിത, സനീഷ് മീനങ്ങാടി, പ്രദീപ്, പട്ടു വിയ്യനാടൻ, മാത്യു എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *