May 21, 2024

ജനന രജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം; പുതിയ നിയമ നിർമ്മാണവുമായി കേന്ദ്ര സർക്കാർ 

0
Img 20240406 Wa0325

ന്യൂഡൽഹി: ഇനി മുതൽ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കുടുംബത്തിന്റെ മതമേതെന്ന് മാത്രമാണ് മുൻപ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി വന്നിരുന്നത്. ഈ വിജ്ഞാപനത്തോടെ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുമ്പോള്‍ മാതാ പിതാക്കളുടെ മതം രേഖപ്പെടുത്തുന്നതിന് പ്രതേകം കോളങ്ങള്‍ ഉണ്ടാകും. കുട്ടിയ ദത്തെടുക്കുവാനും ഈ നിയമം ബാധകമാകും.

നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്‍പായി സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനമിറക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നു. പുതിയ നിയമം പ്രബല്യത്തിൽ വരുന്നതിനു സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരവും ആവശ്യമാണ്‌ എന്നതിനാലാണ് നിർദ്ദേശം.

സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023ൽ പാര്‍ലമെന്റിന്റെ കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസാക്കിയിരുന്നു.

പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാരിനെ ഉദ്ധരിച്ച് മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *