May 16, 2024

ശാസ്ത്ര സാഹിത്യ പരിഷത് മുണ്ടേരി ജനോത്സവം സമാപിച്ചു

0
Img 20180426 Wa0000
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ
പരിഷത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൽപ്പറ്റ യൂനിറ്റ് മുണ്ടേരിയിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന ജനോത്സവം സമാപിച്ചു.
ജനോത്സവത്തിന്റെ ഭാഗമായി മുണ്ടേരിയിലെ വിവിധ പ്രദേശങ്ങളിൽ സായാഹ്ന ശാസ്ത്ര ക്ളാസുകൾ സംഘടിപ്പിച്ചു. 
ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ, എച് എസ് നഗർ റസിഡൻസ് അസോസിയേഷൻ, കാരുണ്യ സ്വാശ്രയ സംഘം പോലീസ് ഹൌസിങ് കോളനി വെൽഫയർ സൊസൈറ്റി, സമന്വയ റസിഡൻസ് അസോസിയേഷൻ, സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ, മിച്ച ഭൂമി എന്നവിടങ്ങളിലാണ് ക്ളാസുകൾ സംഘടിപ്പിക്കപ്പെട്ടത്. 
കെ ടി ശ്രീവത്സൻ, ജോസഫ് ജോൺ, എം .കെ ദേവസ്യ, സി കെ ദിനേശൻ, പി. വി നിധിൻ, പി. ഡി അനീഷ്, ഷിബൂ കറുമ്പേ മഠം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 
സമാപന ദിവസം മുണ്ടേരി ടൗണിൽ ശാസ്ത്ര പ്രദർശനം, തെരുവോര ചിത്ര രചന, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ ആക്ടിവിറ്റികൾ, നാടൻ പാട്ടുകൾ, ഗസൽ സന്ധ്യ, ഏകാങ്ക നാടകം എന്നിവ അരങ്ങേറി. 
മുണ്ടേരി സൃഷ്ടി തയ്യാറാക്കിയ ഒരു തൈ നടുമ്പോൾ എന്ന ഡോക്യു സിനിമയുടെ ആദ്യ പ്രദർശനം അരങ്ങേറി.  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി.ഹമീദ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. 
വിവിധ പരിപാടികൾക്ക്
ഷിബു കുറുമ്പേ മഠം, 
സുധി കൃഷ്ണൻ,  എസ്.സി.ജോൺ, 
ശ്യാം ബാബു, കെ.ശിവദാസ്, എം.കെ.ഷിബു, 
റിയാസ് പുളിക്കൽ, ഷബീർ, അച്ചുതൻ നമ്പ്യാർ, മണി രഥൻ, എം.ടി.രവീന്ദ്രൻ, കെ.ബാലകൃഷ്ണൻ, ഉബെദുള്ള, കെ.പി. അബ്ദുറഹിമാൻ, ഗിരീശൻ, എം.കെ. ദേവസ്യ, ആൻറണി സോയി എന്നിവർ നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *