May 21, 2024

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കടന്നപ്പള്ളി

0
Manthrisabha Varshikam Manthri Kadannapaiiy Ramachandran Ulkhadanam Cheyyunnu 1
എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എ സ്.കെ.എം.ജെ
സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച മെഗാ പ്രദര്‍ശന-വിപണന മേള ‘പൊലിക-2018’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ കര്‍മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍
കഴിഞ്ഞു. ആയിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്
ഉയര്‍ത്തി. സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജീകരിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ
ഫലപ്രദമായ മാറ്റങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും ഉദ്യോഗസ്ഥര്‍ എത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയെന്നും
മന്ത്രി കടന്നപ്പള്ളി പറഞ്ഞു.
 ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ്. ദിലീപ് കുമാര്‍, ശകുന്തള ഷണ്‍മുഖന്‍,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, ജില്ലാ
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍,പി.ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *