May 22, 2024

ജാഗ്രതോത്സവം മുട്ടില്‍ പഞ്ചായത്ത് തല പരിശീലനം ആരംഭിച്ചു

0
കില, ഹരിത കേരള മിഷന്‍, കുടുംബശ്രീ മിഷന്‍, സാക്ഷരത മിഷന്‍, ആരോഗ്യ
വകുപ്പ്, എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഗ്രതോത്സവം മുട്ടില്‍
പഞ്ചായത്ത് തല പരിശീലനം പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, വികസ നകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എം.ഡി
ദേവസ്യ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിരമിച്ച അദ്ധ്യാപകര്‍, കുടുംബശ്രീ
പ്രവര്‍ത്തകര്‍, എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന റിസോഴ്‌സ്
പേഴ്‌സണ്‍മാരായ സി.എം സുമേഷ്, അജികുമാര്‍ പനമരം, ജില്ലാ, ബ്ലോക്ക് റിസോഴ്‌സ്
പേഴ്‌സണ്‍മാരായ സല്‍മത്ത് കെ, അനിത ബിനു, സക്കീന ഹാരിസ്, ലിസി ജോയ്
അനിതഹരി എന്നിവര്‍ നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *